മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ  കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ആ​ർ​പ്പൂ​ക്ക​ര: ഇ​വി​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മ​ല്ലേ? മെ​ഡി​ക്ക​ൽ കോ​ളേ​ജ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ത​ടി​ച്ചു​കൂ​ടി​യ​ത് നു​റു​ക​ണ​ക്കി​നാ​ളു​ക​ൾ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​ർ ത​ടി​ച്ചു​കൂ​ടി​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് ഇ​വ​ർ ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മു​ത​ലാ​ണ് കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ​ത്.

രാ​വി​ലെ​ത​ന്നെ നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സാ​മൂ​ഹ്യ അ​ക​ലം കാ​റ്റി​ൽ പ​റ​ത്തി ആ​ലു​ക​ൾ കൂ​ട്ടം​കൂ​ടി​യ​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം. ത​ടി​ച്ചു​കൂ​ടി​യ​വ​രെ നി​യ​ന്ത്രി​ക്കാ​നോ ആ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കാ​നോ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്ന​തു​മി​ല്ല.

ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​തും സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കെ അ​ധി​കൃ​ത​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്.

Related posts

Leave a Comment