ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥി​കളെ ലോറി ഇടിച്ചു തറിപ്പിച്ചു; 3 പേർക്ക് പരിക്ക്


മാ​വേ​ലി​ക്ക​ര: കോ​ഴി ക​യ​റ്റി വ​ന്ന ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ദ്ര (17), അ​ഭി​ന​വ് (16), ആ​രോ​മ​ൽ (16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

​ഇന്ന​ലെ പ​ല്ലാ​രി​മം​ഗ​ലം ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.ര​ണ്ടാം​കു​റ്റി​യി​ൽ നി​ന്ന് ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ.

വാ​ഹ​ന​ത്തേ മ​റി​ക​ട​ന്നു വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച ലോ​റി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​ദ്ര​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ഇ​ട​ത് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ണ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ദ്ര​യു​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന അ​ഭി​ന​വും ആ​രോ​മ​ലും മ​റി​ഞ്ഞു​വീ​ണ ആ​ദ്ര​യു​ടെ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ത​ലയ്​ക്ക് പ​രി​ക്കേ​റ്റ ആ​ദ്ര​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലി​ന് പ​രി​ക്കേ​റ്റ അ​ഭി​ന​വും ന​ടു​വി​ന് പ​രി​ക്കേ​റ്റ ആ​രോ​മ​ലും ക​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കാ​യം​കു​ളം ബോ​യ്സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ആ​ദ്ര. അ​ഭി​ന​വ് മാ​വേ​ലി​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലും ആ​രോ​മ​ൽ ബി.​എ​ച്ച് സ്കൂ​ളി​ലും പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പെ​ട്ട ലോ​റി മാ​വേ​ലി​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts

Leave a Comment