മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടു മുമ്പ് 5വയസുകാരി  മകളെ മരണം തട്ടിയെടുത്ത അതേ സ്ഥലത്ത് അച്ഛനും ദാരുണാന്ത്യം; ദു​​ര​​ന്തം ആ​​വ​​ർ​​ത്തി​​ച്ച​​തിന്‍റെ നടുക്കത്തിൽ കുടുംബവും നാടും

കോ​​ട്ട​​യം: മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടു​​മു​​ന്പ് അ​​ഞ്ചു വ​​യ​​സു​​കാ​​രി​​യാ​​യ മ​​ക​​ളെ മ​​ര​​ണം ത​​ട്ടി​​യെ​​ടു​​ത്ത റോ​​ഡി​​ലെ അ​​തേ സ്ഥ​​ല​​ത്ത് പി​​താ​​വി​​നും ദാ​​രു​​ണാ​​ന്ത്യം സംഭവിച്ചതി ന്‍റെ നടുക്കത്തിലാണ് നാട്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 9.30ന് ​​തെ​​ള്ള​​കം ജം​​ഗ്ഷ​​നി​​ലു​​ണ്ടാ​​യ റോ​​ഡ് അ​​പ​​ക​​ട​​ത്തി​​ലാ​​ണ് തെ​​ള്ള​​കം ഹോ​​ളി​​ക്രോ​​സ് സ്കൂ​​ളി​​നു സ​​മീ​​പം മ്യാ​​ലി​​ൽ എം.​​കെ.​​ജോ​​സ​​ഫ് (78) മ​​രി​​ച്ച​​ത്.

തെ​​ള്ള​​കം ജം​​ഗ്ഷ​​നി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നും വ​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് ബ​​സ് ജോ​​സ​​ഫ് സ​​ഞ്ച​​രി​​ച്ച സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​നു ശേ​​ഷം സ്കൂ​​ട്ട​​റി​​നു മു​​ക​​ളി​​ലാ​​യാ​​ണ് ബ​​സ് നി​​ന്ന​​ത്.

മ​​രി​​ച്ച എം.​​കെ. ജോ​​സ​​ഫി​​ന്‍റെ അ​​ഞ്ചു വ​​യ​​സു​​കാ​​രി മ​​ക​​ൾ ജോ​​യ്സ് 1985 ൽ ​​ഇ​​തേ സ്ഥ​​ല​​ത്തു​​വ​​ച്ചാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

കു​​രി​​ശു​​പ​​ള്ളി​​യി​​ൽ മേ​​യ്മാ​​സ വ​​ണ​​ക്ക പ്രാ​​ർ​​ഥ​​ന​​യ്ക്കാ​​യി എ​​ത്തി​​യ അ​​ഞ്ചു​​വ​​യ​​സു​​കാ​​രി ജോ​​യ്സ് റോ​​ഡ​​രി​​കി​​ൽ നി​​ൽ​​ക്കു​​ന്പോൾ നി​​യ​​ന്ത്ര​​ണം വി​​ട്ടെ​​ത്തി​​യ കാ​​ർ ഇ​​ടി​​ച്ചാ​​ണ് മ​​രി​​ച്ച​​ത്. അ​​തേ സ്ഥ​​ല​​ത്തു​​വ​​ച്ച് ദു​​ര​​ന്തം ആ​​വ​​ർ​​ത്തി​​ച്ച​​ത് കു​​ടും​​ബ​​ത്തെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും അ​​തീ​​വ ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി.

റി​​ട്ട​​യേ​​ർ​​ഡ് സ​​ർ​​വേ സൂ​​പ്ര​​ണ്ടാ​​യി​​രു​​ന്ന ജോ​​സ​​ഫ് കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നു സ​​മീ​​പം ജോ​​യ്​​സ് എ​​ന്ന പേ​​രി​​ൽ ലോ​​ഡ്ജ് ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ ലോ​​ഡ്ജി​​ൽ​​നി​​ന്നും ഫോ​​ണ്‍ വി​​ളി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് രാ​​ത്രി 9.05 നാ​​ണ് വീ​​ട്ടി​​ൽ​​നി​​ന്നും സ്കൂ​​ട്ട​​റി​​ൽ യാ​​ത്ര തി​​രി​​ച്ച​​ത്. തൃ​​ശൂ​​രി​​ൽ​​നി​​ന്നും പ​​ത്ത​​നാ​​പു​​ര​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന സൂ​​പ്പ​​ർ ഫാ​​സ്റ്റ് ബ​​സ് മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​സ്ഥ​​ല​​ത്തു​​ത​​ന്നെ ജോ​​സ​​ഫ് മ​​രി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സും കോ​​ട്ട​​യം ഫ​​യ​​ർ​​ഫോ​​ഴ്സും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ ബ​​സ് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ് മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ജോ​​സ​​ഫി​​ന്‍റെ മൃ​​ത​​ദേ​​ഹം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി.

23 ന് ​​വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് തെ​​ള്ള​​കം ലി​​റ്റി​​ൽ ഫ്ള​​വ​​ർ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ക്കും. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് റി​​ട്ട​​യേ​​ർ​​ഡ് ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് ത്രേ​​സ്യാ​​മ്മ​​യാ​​ണ് ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ. ജ​​യ്സ​​ണ്‍ (ബം​​ഗ​​ളൂ​​രു), ജ​​യ (യു​​എ​​സ്) എ​​ന്നി​​വ​​രാ​​ണ് മ​​റ്റു മ​​ക്ക​​ൾ.

Related posts

Leave a Comment