വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം വ്യാഴാഴ്ച  നടക്കാനിരിക്കേ  ദമ്പതികൾക്ക് ദാരുണാന്ത്യം; ഇവർ സഞ്ചരിച്ച ബുള്ളറ്റ് എതിരേ വന്ന ടാങ്കറി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

തി​രു​വ​ന​ന്ത​പു​രം: ടാ​ങ്ക​ർ ലോ​റി​യും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു. പാ​ച്ച​ല്ലൂ​ർ വാ​ഴ​മു​ട്ടം മ​ഞ്ചാ​ടി വീ​ട്ടി​ൽ മ​ധു (40), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ര​ജ​നി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ പൂ​ന്തു​റ ബൈ​പ്പാ​സ് റോ​ഡി​ൽ കു​മ​രി​ച​ന്ത​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ല്ല​ത്ത് നി​ന്നും പൂ​ന്തു​റ​യി​ലേ​ക്ക് ബു​ള്ള​റ്റി​ൽ പോ​കു​ക​യാ​യി​രു​ന്നു മ​ധു​വും ര​ജ​നി​യും.

എ​തി​ർ ദി​ശ​യി​ൽ നി​ന്നും അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടാ​ങ്ക​ർ ലോ​റി ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞി​ട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന മ​ധു മൂ​ന്നാ​ഴ്ച മു​ൻ​പാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കെ​ത്തി​യ​ത്. പു​തു​താ​യി നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു ദാ​രൂ​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ബ​ന്ധു​ക്ക​ളെ ക്ഷ​ണി​ക്കാ​ൻ പോ​ക​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​ഥി​ന, നി​ഖി​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ട്രാ​ഫി​ക് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts