​പ​യ്യ​ന്നൂ​രി​ൽ പു​തി​യ​ൻ​ങ്കാ​വി​ല്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു; മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം


പ​യ്യ​ന്നൂ​ര്‍: പു​തി​യ​ൻ​ങ്കാ​വ് ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30തോ​ടെ പു​തി​യ​ങ്കാ​വ് അ​ലു​മി​നി​യം ക​മ്പ​നി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി​വേ​ക് (29) ആ​ണ് മ​രി​ച്ച​ത്.

പ​യ്യ​ന്നൂ​രി​ൽ നി​ന്നും ചീ​മേ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. മു​ന്നി​ല്‍ പോ​യി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്ക് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്ന വി​വേ​കി​ന്‍റെ വി​വാ​ഹം. ദ​ര്‍​ശ​ന​യാ​ണ് വ​ധു. വി​വാ​ഹ​ത്തി​ന് ശേ​ഷം വി​രു​ന്നു​പോ​ക​ലി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​വ​ദ​മ്പ​തി​ക​ള്‍. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ അ​പ​ക​ടം വി​വേ​കി​ന്‍റെ ജീ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത​ത്.​പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍​നി​ന്നും റി​ട്ട​യ​ര്‍​ചെ​യ്ത കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട്ടെ ടി.​വി.​വേ​ണു​വി​ന്‍റെ​യും ല​ളി​ത​യു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ വൈ​ശാ​ഖ്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍.

Related posts