പണത്തെചൊല്ലിയുള്ള  വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ബ്ലേ​ഡ് കൊ​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ ക​ഴു​ത്ത് മു​റി​ച്ചു; പയ്യന്നൂർ സ്വദേശി പോലീസ് പിടിയിൽ


പ​യ്യ​ന്നൂ​ര്‍: വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ബ്ലേ​ഡു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ ക​ഴു​ത്ത് മു​റി​ച്ചു. ത​മി​ഴ്‌​നാ​ട് മാ​രി​യ​മ്മ​ന്‍ കോ​വി​ലി​ലെ ഗോ​വി​ന്ദ​രാ​ജി​ന്‍റെ മ​ക​ന്‍ സെ​ല്‍​വ​ന്‍റെ (47) ക​ഴു​ത്തി​ലാ​ണ് മു​റി​വേ​റ്റ​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ ര​വീ​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം സെ​ല്‍​വ​നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ലെ വി​രോ​ധ​മാ​ണ് വാ​ക്കേ​റ്റ​ത്തി​നും അ​ക്ര​മ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​ന് മു​റി​വേ​റ്റ് ചോ​ര വാ​ര്‍​ന്ന് അ​വ​ശ​നാ​യ സെ​ല്‍​വ​നെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​യാ​ളെ പ​രി​യാ​ര​ത്തെ​ത്തി​ച്ച​ത്.

Related posts