ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു..! യുവതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു രണ്ടു യുവതികൾക്കു പരിക്കേറ്റു ; അപകടം ഇന്നു രാവിലെ നാട്ടകത്ത്; പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

ktm-accidentചിങ്ങവനം: യുവതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. ഇന്നു രാവിലെ ഒന്പതിനു നാട്ടകത്താണു അപകടമുണ്ടായത്.    നാട്ടകം റോയൽ ബജാജ് ഷോറൂമിലെ ജീവനക്കാരായ യുവതി കൾക്കാണു പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ടു അങ്കമാലിയി ലേക്കു പോയ ടൂറിസ്റ്റ് ബസാണു സ്കൂട്ടറിൽ തട്ടിയത്.     റോയൽ ബജാജിന്‍റെ ഷോറൂമിൽ നിന്നും എംസി റോഡിലേക്കു ഇറങ്ങിയ സ്കൂട്ടറിൽ ചിങ്ങവനം ഭാഗത്തു നിന്നും വന്ന ബസിടി ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.  ചിങ്ങവനം പോലീ സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts