കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുത്തണം! യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ദിലീപിനേയും നാദിർഷയേയും വീണ്ടും ചോദ്യം ചെയ്യും;

dileep-and-nadirsha

കൊച്ചി: യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനേയും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നാദിർഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്തനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നു ആലുവ റൂറൽ എസ്പി വ്യക്തമാക്കി. ഗൂഢാലോചനയിലും ദിലീപിന്‍റെ പരാതിയിലും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ബുധനാഴ്ചയും ന​ട​ൻ ദി​ലീ​പി​നേ​യും നാ​ദി​ർ​ഷ​യേ​യും പോലീസ് ചോ​ദ്യം ചെ​യ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ആരംഭിച്ച ചോദ്യം ചെയ്യൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​ക്കു​ശേ​ഷ​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

Related posts