പാലാ: പാലാ -തൊടുപുഴ റോഡില്‍ മുണ്ടാങ്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു പേര് മരിച്ചു. അമിത വേഗത്തില്‍ എത്തിയ കാര്‍ രണ്ടു സ്കൂട്ടറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു സ്കൂട്ടറുകളില്‍ സഞ്ചരിച്ചിരുന്ന യുവതികളാണ് മരിച്ചത്.
പാലാ കൊട്ടാരമറ്റം മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ മേലുകാവ് സ്വദേശിനി ധന്യ സന്തോഷ് (36), പ്രവിത്താനം അല്ലാപ്പാറ സ്വദേശിനി പാലക്കുഴിക്കുന്നേല്‍ ജോമോള്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്.
ഒരു സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ സെന്റ്് തോമസ് ഐടിഐയിലെ വിദ്യാര്‍ഥി നെടുംങ്കണ്ടം സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്.