സിഗ്നലിനു രാത്രി വിശ്രമം വേണോ? അപകടങ്ങളിൽ ഒന്നാമതെത്താൻ മത്സരിച്ച് പുതുക്കാട്; ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇവിടെ പൊ​ലി​ഞ്ഞ​ത് 26 ജീ​വ​നു​ക​ൾ

പു​തു​ക്കാ​ട്: മ​ണ്ണു​ത്തി – ഇ​ട​പ്പി​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു ഇ​ടം ന​ൽ​കി പു​തു​ക്കാ​ട് ജം​ഗ്ഷ​ൻ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്. മേ​ൽ​പ്പാ​ല​വും അ​ടി​പ്പാ​ത​യും സ്വ​പ്നം ക​ണ്ട പു​തു​ക്കാ​ട്ടു​കാ​ർ​ക്ക് ഇ​പ്പോ​ഴു​ള്ള സി​ഗ്ന​ൽ ഡെ​യ്ഞ്ച​ർ സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്. ഇ​ന്ന​ലെ ര​ണ്ട് റി​ട്ട. അ​ധ്യാ​പ​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തു​ൾ​പ്പ​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളു​മാ​ണ് പു​തു​ക്കാ​ട് സി​ഗ്ന​ൽ ജം​ക്ഷ​നി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 26 പേ​രു​ടെ ജീ​വ​നാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്. നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ കാ​ര​ണം. രാ​ത്രി 10.30 മു​ത​ൽ രാ​വി​ലെ 6.30 വ​രെ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ സി​ഗ്ന​ൽ ഓ​ഫ് ചെ​യ്തി​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ ക​ട​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​കു​ന്ന​ത്. സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പ​ക്ഷേ ഇ​ന്ന​ലെ അ​ധ്യാ​പ​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ടി​ല്ലാ​യി​രു​ന്നു.

നാ​ല് റോ​ഡു​ക​ൾ എ​ത്തി​നി​ൽ​ക്കു​ന്ന പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ ഏ​ത് സ​മ​യ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഗ്ന​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം. പ്ര​തീ​ക്ഷ​യ​റ്റ മേ​ൽ​പ്പാ​ല​ത്തി​ന് പ​ക​രം മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി​വ​ച്ച് നി​ല​വി​ലു​ള്ള സി​ഗ്ന​ലെ​ങ്കി​ലും ക​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Related posts