ഇ​ന്ത്യ​യു​ടെ നാ​ളെ ക്ലാ​സ്മു​റി​ക​ളി​ലെന്ന്  ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ഡോ. ​ഓ​സ്‌​വാ​ള്‍ ഗ്രേ​ഷ്യ​സ്

തൃ​ശൂ​ര്‍: ഇ​ന്ത്യ​യു​ടെ നാ​ളെ ക്ലാ​സ് മു​റി​ക​ളി​ലാ​ണെ​ന്നും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ ഉ​ത​കു​ന്ന​വ​രെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​വ​യാ​ക​ണം വി​ദ്യാ​ല​യ​ങ്ങ​ളെ​ന്നും സി​ബി​സി​ഐ പ്ര​സി​ഡ​ന്റും മും​ബൈ ആ​ര്‍​ച്ചു ബി​ഷ​പ്പു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ഡോ. ​ഓ​സ്‌​വാ​ള്‍ ഗ്രേ​ഷ്യ​സ്.

സെ​ന്‍റ്് തോ​മ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ര്‍​ദി​നാ​ള്‍. പൂ​ര്‍​വി​ക​രു​ടെ വി​ദ്യാ​ഭ്യാ​സ കാ​ഴ്ച്ച​പ്പാ​ടും അ​ഭി​നി​വേ​ശ​വു​മാ​ണ് സെന്‍റ് തോ​മ​സ് കോ​ള​ജി​നെ ഇ​ന്ന​ത്തെ നി​ല​യി​ല്‍ എ​ത്തി​ച്ച​ത്. അ​ക്കാ​ദ​മി​ക് മി​ക​വി​നു പു​റ​മെ മി​ക​ച്ച പൗ​ര​നെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ദൗ​ത്യ​വും ഇ​വി​ടെ നി​ര്‍​വ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

പ​ഠ​ന​ത്തി​ലൂ​ടെ സ​ത്യ​ത്തെ തി​രി​ച്ച​റി​ഞ്ഞ് അ​ത് മി​ക​വു​റ്റ രീ​തി​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ പ്ര​യോ​ഗി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച സ​ന്ദേ​ശ​മാ​ണ് വി​ദ്യാ​ല​യം ലോ​ക​ത്തി​നു സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ് നി​ല​നി​ല്‍​പ്പി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​കു​ക​യെ​ന്നും പ​റ​ഞ്ഞു.
കോ​ള​ജ് മാ​നേ​ജ​ര്‍ തൃ​ശൂ​ര്‍ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി, കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കു​ത്തൂ​ര്‍, പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​കെ.​എ​ല്‍. ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts