ദുരിതം വിട്ടൊഴിയാതെ; !ഒറ്റമുറി വീട്ടിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യ്ക്കും നാ​ലു മക്കൾക്കും നേരെ ആസിഡ് ആക്രമണം; കുട്ടികളുടെ മുഖം പൊള്ളി വികൃതമായയി; കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ

പി​​​റ​​​വം: രാ​​​മ​​​മം​​​ഗ​​​ല​​​ത്ത് ഒ​​റ്റ​​മു​​റി വീ​​​ടി​​​നു​​​ള്ളി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന അ​​​മ്മ​​​യു​​​ടെ​​യും നാ​​​ലു മ​​​ക്ക​​​ളു​​​ടെ​​​യും ദേ​​​ഹ​​​ത്തേ​​​ക്കു ജ​​​നാ​​ല​​യി​​ലൂ​​ടെ ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു പൊ​​ള്ള​​ലേ​​ൽപ്പിച്ചു. ഒ​​​രു കു​​​ട്ടി​​​ക്കു സാ​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​റ്റു.

രാ​​​മ​​​മം​​​ഗ​​​ലം നെ​​​യ്ത്തു​​​ശാ​​​ല​​​പ്പ​​​ടി​​​ക്കു സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ട്ട​​​മ​​​ല​​​യി​​​ൽ സ്മി​​​ത (40), മ​​​ക്ക​​​ളാ​​​യ നെ​​​വി​​​ൻ (14), സ്മി​​​ജ (13), സി​​​മ്ന (12), സി​​​മ്നു (നാ​​​ല്) എ​​​ന്നി​​​വ​​​ർ​​ക്കാ​​ണു പൊ​​ള്ള​​ലേ​​റ്റ​​ത്. സി​​​മ്ന​​​യു​​​ടെ മു​​​ഖ​​​ത്തും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ മ​​​റ്റു​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കാ​​ര്യ​​മാ​​യ പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. നാ​​ലു പേ​​രെ​​യും കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഭ​​​ർ​​​ത്താ​​​വു​​​മാ​​​യി അ​​ക​​ന്നു​​ക​​ഴി​​യു​​ന്ന സ്മി​​​ത നാ​​​ലു മ​​​ക്ക​​​ളു​​​മാ​​​യി ഒ​​റ്റ​​മു​​റി വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണു താ​​മ​​സം. സംഭവത്തിൽ ഭർത്താവിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റ ഡിയിലെടുത്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​ണ് ആക്രമ ണമെന്നു സ്മി​​​ത പ​​​റ​​​ഞ്ഞു. വെ​​​ള്ളം ഒ​​​ഴി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​ദ്യം ക​​​രു​​​തി​​​യ​​​ത്.

ശ​​​രീ​​​രം പൊ​​​ള്ളി​​യ​​പ്പോ​​ഴാ​​ണ് ആ​​​സി​​​ഡാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്. ജ​​​ന​​​ലി​​​ന്‍റെ വ​​ശ​​ത്തു കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​മ്ന​​​യു​​​ടെ ദേ​​ഹ​​ത്താ​​ണു കൂ​​​ടു​​​ത​​​ൽ ആ​​​സി​​​ഡ് വീ​​​ണ​​​ത്. കു​​​ട്ടി​​​യു​​​ടെ ക​​​ണ്ണി​​​​ൽ ആ​​​സി​​​ഡ് വീ​​​ണ​​​തി​​​നാ​​​ൽ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​ണെ​​ന്നും കൂ​​​ടു​​​ത​​​ൽ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ബു​​ധ​​നാ​​ഴ്ച പ​​​ക​​​ൽ സ​​​മ​​​യ​​​ത്തു വീ​​​ടി​​​നു​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കി​​ട​​ക്ക​​യ്ക്ക് ആ​​​രോ തീ​​​യി​​​ട്ടി​​രു​​ന്നു. ഈ​ ​​വി​​​വ​​​രം അ​​​റി​​​ഞ്ഞു സ്മി​​​ത വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും മെ​​​ത്ത​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ക്ക​​​ളോ​​ടൊ​​​പ്പം നി​​​ല​​​ത്തു പാ​​​യ വി​​​രി​​​ച്ചാ​​ണു കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യ​​​ത്.

ഇ​​​വ​​​രു​​​ടെ ക​​ഷ്ട​​ത​​ക​​ൾ ക​​​ണ്ടു സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചി​​ല സം​​​ഘ​​​ട​​​ന​​​ക​​​ളും വ്യ​​​ക്തി​​​ക​​​ളും ചേ​​​ർ​​​ന്നു സ്ഥ​​​ലം വാ​​​ങ്ങി വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​ൻ മു​​ന്നി​​ട്ടി​​റ​​ങ്ങി​​യി​​രു​​ന്നു. പി​​​റ​​​വ​​​ത്തി​​​ന​​​ടു​​​ത്ത് ഓ​​​ണ​​​ക്കൂ​​​റി​​​ൽ വീ​​​ടി​​​ന്‍റെ പ​​ണി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​മ​​​മം​​​ഗ​​​ലം എ​​​സ്ഐ എം.​​​പി. എ​​​ബി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി മൊ​​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി.

Related posts