താങ്ക്യു ഉണ്ണിയേട്ടാ താങ്ക്യു ! ഉണ്ണി മുകുന്ദന്‍ ചെയ്ത സഹായത്തിന് നന്ദി പറഞ്ഞ് അരുന്ധതി

വര്‍ക്കലയില്‍ പുതുതായി ചാര്‍ജെടുത്ത വനിതാ എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ചിലര്‍ വിവാദമാക്കിയിരുന്നു. പോസ്റ്റില്‍ സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നിരവധി ഫെമിനിസ്റ്റുകള്‍ താരത്തിനെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചു. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗമാണ് സ്ത്രീപക്ഷവാദികള്‍ വന്‍വിവാദമാക്കിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും സ്ത്രീപക്ഷവാദികളെല്ലാം…

Read More

വെളുപ്പിനെ അടിപൊളി വയറുവേദനയുമായാണ് കണ്ണുതുറന്നത് ! ആര്‍ത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാന്‍ കഴിയാറില്ല;ഞങ്ങള്‍ ഏഴോ എട്ടോ പേര്‍ ഒന്നിച്ച് ഒച്ചവെച്ചിട്ടും കല്ലടയുടെ സ്റ്റാഫിന് യാതൊരു കുലുക്കവുമുണ്ടായില്ല; അരുന്ധതി പറയുന്നു…

കല്ലട ബസില്‍ യാത്രക്കാര്‍ക്കു നേരെ നടന്ന ആക്രമം പുറത്തു വന്നതോടെ. നിരവധി ആളുകളാണ് മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് കല്ലട ബസില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കല്ലട ട്രാവല്‍സിനെതിരേ വന്‍ജനരോഷമാണുയരുന്നത്. ഇപ്പോള്‍ ബസില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി. 2015ല്‍ കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവമാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… രണ്ടായിരത്തിപ്പതിനഞ്ചിലാണ്. ശബരിക്ക് തത്കാല്‍ ടിക്കറ്റ് പോലും ലോട്ടറിയായതിനാലും, ഫ്ളൈറ്റ് ഇന്നത്തെപ്പോലെ അഫോഡബിള്‍ അല്ലാത്തതിനാലും കല്ലടയായിരുന്നു ഹൈദരാബാദ് വരെ പോകാന്‍ ആശ്രയം. സെമി സ്ളീപ്പര്‍ സീറ്റില്‍ ഏതാണ്ട് പതിനെട്ട് മണിക്കൂര്‍ ഇരിക്കണം. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് കയറിയാല്‍, പിറ്റേന്ന് രാവിലെ എത്താം. രണ്ടോ മൂന്നോ മണിക്കൂര്‍ വൈകിയാലും വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് നമ്മളതങ്ങ് സഹിക്കും. അത്തരമൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസമാണ് പിരീഡ്സ് ആവുന്നത്.…

Read More