നമ്മുടെ അഭിനേതാക്കളുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാല്‍ ഞെട്ടും, തീര്‍ച്ച, സ്കൂള്‍ പിന്നിടാത്തവര്‍ മുതല്‍ പ്ലാസ്ടു തോറ്റവര്‍ വരെ

bollywoodനമ്മുടെ സിനിമതാരങ്ങള്‍ എത്ര ക്ലാസു വരെ പഠിച്ചിട്ടുണ്ടെന്ന്് എപ്പോഴെങ്കിലും ചിന്തിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? സംശയമാണ്. പലപ്പോഴും ഒരു രസത്തിനെങ്കിലും ചിന്തിക്കാറില്ലേ ഇവര്‍ എത്രവരെ പഠിച്ചവരാണെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്ന്. ഒരു കാര്യം സത്യമാണ്, സിനിമയില്‍ വെന്നിക്കൊടി പാറിച്ച പലരും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. ബോളിവുഡിലേക്ക് ഒന്നു ഊളിയിട്ടു നോക്കിയാല്‍ എല്ലാത്തരത്തില്‍പ്പെട്ടവരും അവിടെയുണ്ട്. സ്കൂള്‍തലം കടക്കാത്തവര്‍ മുതല്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവര്‍ വരെ. ബോളിവുഡിലെ താരങ്ങളുടെ വിദ്യാഭ്യാസം ഇങ്ങനെ…

അമീര്‍ഖാന്‍

സ്കൂള്‍തലത്തില്‍ പഠനം അവസാനിപ്പിച്ച് സിനിമയില്‍ ഭാഗ്യം തേടിയിറങ്ങിയ നടനാണ് അമീര്‍ഖാന്‍. സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചപ്പോള്‍ തന്നെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് സിനിമാ മേഖലയിലേക്ക് തിരിഞ്ഞിരുന്നു. വിദ്യാഭ്യാസം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നതിനെപ്പറ്റി പലപ്പോഴും അമീര്‍ പൊതുവേദികളില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍പഠനത്തിലൊതുങ്ങിയെങ്കിലും ശാസ്ത്രജ്ഞര്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വരെയുള്ള വേഷങ്ങള്‍ അദേഹം നിറഞ്ഞാടിയിട്ടുണ്ട്.

ജോണ്‍ എബ്രഹാം

മലയാളിയായ ജോണ്‍ എബ്രഹാം ബോളിവുഡിലെ വിദ്യാസമ്പന്നരുടെ പട്ടികയിലാണ് സ്ഥാനം. മുംബൈയിലെ പ്രശസ്തമായ സ്‌കോട്ടിഷ് ഹൈസ്കൂളില്‍ നിന്നാണ് ജോണ്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഋത്വികും അഭിഷേകും അന്നു അതേ സ്കൂളില്‍ ജോണിന്റെ കാലത്ത് പഠിച്ചവരാണ്. മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റില്‍ നിന്നു എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട് ജോണ്‍. പഠനം പൂര്‍ത്തിയായശേഷമാണ് അദ്ദേഹം സിനിമയില്‍ പൂര്‍ണമായും സജീവമാകുന്നത്.

കത്രീന കൈഫ്

സിനിമലോകത്തെ മിന്നുംതാരമാണെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ ഏറെ പിന്നിലാണ് കത്രീന. ജനനം ഹോംഗ്‌കോംഗിലായിരുന്നു. കുടുംബം പലയിടങ്ങളിലേക്ക് മാറുന്നതിനാല്‍ ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പലയിടങ്ങളിലായി ചിതറിയ സ്കൂള്‍ വിദ്യാഭ്യാസം. ചെറുപ്പത്തിലേ മോഡലിംഗിലേക്ക് കടന്നതിനാല്‍ സ്കൂള്‍ ജീവിതത്തിനപ്പുറത്തേക്ക് കടന്നില്ല.

പ്രിയങ്ക ചോപ്ര

ബറേലിയിലെ സൈനിക സ്കൂളിലെ ഏറ്റവും സമര്‍ഥയായ വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. യുഎസിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഇന്ത്യയിലേക്ക് ചേക്കേറി. മുംബൈയില്‍ കോളജില്‍ പഠിച്ചു കൊണ്ടിരിക്കെ 2000ല്‍ മിസ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടുകയും അതുവഴി ബോളിവുഡിലെത്തുകയും ചെയ്തു. അതോടെ കോളജ് ജീവിതത്തിനു ഷട്ടറിട്ടു.

ദീപിക പദുക്കോണ്‍

ഡെന്‍മാര്‍ക്കിലാണ് ദീപികയുടെ ജനനം. ബംഗളൂരുവില്‍ എത്തിയത് ഒന്നാംവയസില്‍. അവിടെ സോഫിയ ഹൈസ്കൂളില്‍ നിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൗണ്ട് കാര്‍മല്‍ കോളജില്‍ പ്ലസ്ടുവിനു ചേര്‍ന്നു. എന്നാല്‍ പഠനം പാതിവഴിക്കു അവസാനിപ്പിച്ചു മോഡലിംഗിലേക്കും പിന്നീട് സിനിമയിലും സജീവമായി.

കരീന കപൂര്‍ ഖാന്‍

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മിഥിഭായ് കോളജില്‍ രണ്ടു വര്‍ഷം പോയി. തുടര്‍ന്ന് മൂന്നുമാസത്തെ മൈക്രോകംപ്യൂട്ടേഴ്‌സ് കോഴ്‌സ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു പൂര്‍ത്തിയാക്കി. ഒരു വര്‍ഷം മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളജിലും പഠിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനു ശേഷം പഠനം ഉപേക്ഷിച്ച് സിനിമയിലെത്തി.

Related posts