ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസം; അനശ്വര നടൻ ജയന്‍റെ  പിറന്നാൽ ദിനം  വല്യച്ഛന് ആശംസ നേർന്നതിനൊപ്പം  തന്‍റെ ഭാര്യ അമ്പിളിയെക്കുറിച്ച് ആദ്യത്യൻ ഫേസ്ബുക്കിൽ  കുറിച്ചതിങ്ങനെ…

അനശ്വര നടൻ ജയന്‍റെ 80-ാം പിന്നാൾ ദിനം ആരാധകർ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ വല്യച്ഛന് ആശംസകളുമായി ചലച്ചിത്ര-സീരിയൽ താരം ആദിത്യനും എത്തി. ജയന്‍റെ സഹോദരന്‍റെ മകനാണ് ആദിത്യൻ.

നടൻ തന്‍റെ ഫേസ് ബുക്കിൽ പേജിൽ  കുറിച്ചത് ഇങ്ങനെ… എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്… ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാൽ ആണ്.. വല്യച്ഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു… ഇതിനോടൊപ്പം ആദിത്യൻ കുറിച്ച മറ്റൊരു വാചകമാണ് ശ്രദ്ധേയമാകുന്നത്.

ഇനി സന്തോഷം പറയാം, അമ്പിളികുട്ടി എന്‍റെ ജീവിതത്തിൽ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നുമാണ് ആദിത്യൻ കുറിച്ചത്.

മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതിയായിരുന്ന ജയന്റെ അപകട മരണം ഇന്നും വിശ്വസിക്കാനാവാതെ നിരവധിപേർ ഇന്നും ഉണ്ട്. മരിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്നും പ്രചരിക്കുന്നു.

ഹരിഹരന്‍ തിരക്കഥ ഒരുക്കി പിഎന്‍ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം സിനിമയിൽ അഭിനയിക്കുന്ന തിനിടെയാണ് ഹെലി കോപ്റ്റർ അപകടത്തിൽ ജയൻ  മരണപ്പെട്ടത്.

Related posts