ഒരു ഇന്‍ലന്റ് മാസിക, അത് പ്രകാശനം ചെയ്യാന്‍ പറ്റിയ ആളാരാണ് ? കാമ്പസ് രചനകളുടെ ചരിത്രത്തില്‍ പുതിയ മേല്‍വിലാസം

തൃ​ശൂ​ർ: ഒ​രു ഇ​ൻ​ല​ന്‍റ് മാ​സി​ക അ​ത് പ്ര​കാ​ശ​നം ചെ​യ്യാ​ൻ പ​റ്റി​യ ആ​ളാ​രാ​ണ്….​ഒ​രു പോ​സ്റ്റു​മാ​ൻ. തൃ​ശൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഇ​ൻ​ല​ന്‍റ് മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​ത്തി​ന് ആ​രെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന സം​ശ​യം അ​തോ​ടെ തീ​ർ​ന്നു. അ​ങ്ങി​നെ ഇ​ൻ​ല​ന്‍റ് മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​ത്തി​ന് ആ ​പോ​സ്റ്റു​മാ​നെ​ത്തി. ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ ക​ലാ​ല​യ ച​രി​ത്ര​ത്ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കാം ഒ​രു പോ​സ്റ്റു​മാ​ൻ ഒ​രു പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​ത്.

കോ​-ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജി​ലെ അ​ക്ഷ​രം സാ​ഹി​ത്യ വേ​ദി പു​റ​ത്തി​റ​ക്കു​ന്ന കു​ഞ്ഞു മാ​സി​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വേ​റി​ട്ട​താ​യ​ത്. കേ​ര​ള​ത്തി​ലെ മി​ക​ച്ച പോ​സ്റ്റു​മാ​ൻ അ​വാ​ർ​ഡ് നേ​ടി​യ അ​ര​ങ്ങ​ത്ത് രാ​മ​ൻ​കു​ട്ടി​യാ​ണ് ഇ​ൻ​ല​ന്‍റ് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്ത​ത്.

തൃ​ശൂ​ർ ഡി​വി​ഷ​നി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന പോ​സ്റ്റു​മാ​നാ​യ രാ​മ​ൻ​കു​ട്ടി​യെ​കു​റി​ച്ച് അ​റി​ഞ്ഞ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളു​ടെ ഇ​ൻ​ല​ന്‍റ് മാ​സി​ക പ്ര​കാ​ശി​ത​മാ​കു​ന്ന​ത് എ​ത്ര​യോ ഇ​ൻ​ല​ന്‍റു​ക​ൾ കൈ​കാ​ര്യം ചെ​യ്ത ആ ​പോ​സ്റ്റു​മാ​ന്‍റെ കൈ​ക​ൾ കൊ​ണ്ടാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​ത് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നും അ​ഭി​മാ​ന വേ​ള​യാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ക​വി​ത​ക​ൾ, വ​ര​ച്ച ചി​ത്ര​ങ്ങ​ൾ, സി​നി​മ നി​രൂ​പ​ണം, ശേ​ഖ​രി​ച്ച മ​ഹ​ത് വ​ച​ന​ങ്ങ​ൾ, ക​ലാ​ല​യ വാ​ർ​ത്ത​ക​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളി​ച്ച് ഇ​ൻ​ല​ന്‍റ് രൂ​പ​ത്തി​ൽ ആ​ണ് കു​ഞ്ഞു മാ​സി​ക രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.യൂ​ണി​ഫോ​മി​ൽ ത​ന്നെ​യാ​ണ് രാ​മ​ൻ​കു​ട്ടി കോ​ള​ജി​ലെ​ത്തി​യ​ത്.

ഇ​ൻ​ല​ന്‍റു​ക​ളി​ൽ എ​ത്ര​യോ ദൂ​രെ​ദി​ക്കു​ക​ളി​ൽ നി​ന്നെ​ത്തി​യി​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ എ​ത്ര​യോ പേ​ർ​ക്ക് കൈ​മാ​റി​യ പോ​സ്റ്റു​മാ​ൻ രാ​മ​ൻ​കു​ട്ടി ഇ​ൻ​ല​ന്‍റ് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ അ​ത് കാ​ന്പ​സ് ര​ച​ന​ക​ളു​ടെ പ്ര​കാ​ശ​ന​ച​രി​ത്ര​ത്തി​ൽ പു​തി​യ മേ​ൽ​വി​ലാ​സ​മാ​യി…

Related posts