ഇ​നി സൂ​ര്യ​നി​ലേ​ക്ക് ! ആ​ദി​ത്യ എ​ല്‍-1 വി​ക്ഷേ​പ​ണം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം ന​ട​ക്കു​മെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍

ച​ന്ദ്ര​യാ​ന്‍-3​ന്റെ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​നു പി​ന്നാ​ലെ സൂ​ര്യ​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള ‘ആ​ദി​ത്യ എ​ല്‍-1’ പേ​ട​കം വി​ക്ഷേ​പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഐ.​എ​സ്.​ആ​ര്‍.​ഒ.).

സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം വി​ക്ഷേ​പ​ണം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ.​എ​സ്.​ആ​ര്‍.​ഒ. ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​മ​നാ​ഥ് അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വി​ക്ഷേ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ങ്കി​ലും ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ​ത്തി​ച്ച ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്ന​തേ​യു​ള്ളൂ.

അ​തി​നാ​ല്‍ വി​ക്ഷേ​പ​ണ​ത്തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​ണ് ആ​ദി​ത്യ എ​ല്‍-1.

ഭൂ​മി​യി​ല്‍​നി​ന്ന് 15 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള എ​ല്‍-1 (ല​ഗ്രാ​ഞ്ച് പോ​യ​ന്റ്-1) പോ​യ​ന്റി​ന് ചു​റ്റു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പേ​ട​ക​ത്തെ​യെ​ത്തി​ക്കും.

ഇ​വി​ടെ​നി​ന്ന് സൂ​ര്യ​നെ ത​ട​സ്സ​മി​ല്ലാ​തെ വീ​ക്ഷി​ക്കാ​നാ​കും. സൂ​ര്യ​നെ​യും ബാ​ഹ്യ​വ​ല​യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ല​ക്ഷ്യം.

പേ​ട​ക​ത്തി​ലെ ഏ​ഴു പേ​ലോ​ഡു​ക​ള്‍ കൊ​റോ​ണ​ല്‍ താ​പ​നം, കൊ​റോ​ണ​ല്‍ മാ​സ് ഇ​ജ​ക്ഷ​ന്‍, ബ​ഹി​രാ​കാ​ശ കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കും.

വി​സി​ബി​ള്‍ ലൈ​ന്‍ എ​മി​ഷ​ന്‍ കൊ​റോ​ണ​ഗ്രാ​ഫ് (വി.​ഇ.​എ​ല്‍.​സി.), സോ​ളാ​ര്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ഇ​മേ​ജി​ങ് ടെ​ലി​സ്‌​കോ​പ്പ് (എ​സ്.​യു.​ഐ.​ടി.), സോ​ളാ​ര്‍ ലോ ​എ​ന​ര്‍​ജി എ​ക്‌​സ്‌​റേ സ്‌​പെ​ക്ട്രോ​മീ​റ്റ​ര്‍, ഹൈ ​എ​ന​ര്‍​ജി എ​ല്‍-1 ഓ​ര്‍​ബി​റ്റി​ങ് എ​ക്‌​സ്റേ സ്പെ​ക്ട്രോ​മീ​റ്റ​ര്‍, ആ​ദി​ത്യ സോ​ളാ​ര്‍ വി​ന്‍​ഡ് പാ​ര്‍​ട്ടി​ക്കി​ള്‍ എ​ക്‌​സ്പെ​രി​മെ​ന്റ്, പ്ലാ​സ്മ അ​ന​ലൈ​സ​ര്‍ പാ​ക്കേ​ജ് ഫോ​ര്‍ ആ​ദി​ത്യ, മാ​ഗ്‌​നെ​റ്റോ​മീ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് പേ​ലോ​ഡു​ക​ള്‍.

Related posts

Leave a Comment