എല്ലാ അടവും പുറത്തെടുത്ത് യുക്രെയിൻ..! റ​ഷ്യ​ൻ ക​ട​ന്നാ​ക്ര​മ​ണം ചെറുക്കാൻ സൈ​ബ​ർ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ രാജ്യത്തെ ഹാ​ക്ക​ർ​മാ​ർ



കീ​വ്: റ​ഷ്യ​ൻ ക​ട​ന്നാ​ക്ര​മ​ണം യു​ക്രെ​യി​നി​നെ വി​റ​പ്പി​ക്കു​ന്പോ​ഴും സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലെ​ല്ലാം ചെ​റു​ത്തു​നി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​രാ​ജ്യം. സൈ​നി​ക​ർ മാ​ത്ര​മ​ല്ല മ​റ്റു ത​ല​ങ്ങ​ളി​ലും ചെ​റു​ത്തു നി​ൽ​പ്പി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ജ്യ​ത്തെ ഹാ​ക്ക​ർ​മാ​രെ തേ​ടി യു​ക്രെ​നി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​യ​താ​യി കീ​വി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

റ​ഷ്യ​ൻ സേ​ന​യ്ക്കെ​തി​രേ സൈ​ബ​ർ പ്ര​തി​രോ​ധം തീ​ർ​ക്കാ​നും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നു​മാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ സ​ന്ന​ദ്ധ​സേ​വ​നം യു​ക്രെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

അ​തു​പോ​ലെ ത​ന്നെ വൈ​ദ്യു​ത നി​ല​യം, ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റാ​തി​രി​ക്കാ​നും അ​ട്ടി​മ​റി​ക്കാ​തി​രി​ക്കാ​നും സൈ​ബ​ർ സു​ര​ക്ഷ​യൊ​രു​ക്കു​ക എ​ന്ന ദൗ​ത്യ​വും സൈ​ബ​ർ വി​ദ​ഗ്ധ​ൻ​മാ​ർ​ക്കു​ണ്ട്.

സൈ​ബ​ർ ഹാ​ക്കിം​ഗി​ൽ ത​ങ്ങ​ൾ​ക്കു​ള്ള ക​ഴി​വും നൈ​പു​ണ്യ​വും വ്യ​ക്ത​മാ​ക്കി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​ൻ ഇ​ന്ന​ലെ​യാ​ണ് ഹാ​ക്ക​ർ ഫോ​റ​ങ്ങ​ളി​ൽ അ​റി​യി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ സൈ​ബ​ർ സേ​ന​യി​ൽ ചേ​രാ​ൻ ഇ​തി​ന​കം നി​ര​വ​ധി ഹാ​ക്ക​ർ​മാ​രും സൈ​ബ​ർ വി​ദ​ഗ്ധ​രും ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

കീ​വി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ക​ന്പ​നി​ക​ളെ അ​ട​ക്കം ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. 2015ൽ ​റ​ഷ്യ ന​ട​ത്തി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യി​നി​ലെ വൈ​ദ്യു​ത നി​ല​യ​ങ്ങ​ളും ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളും താ​റു​മാ​റാ​യി​രു​ന്നു.

ര​ണ്ട​ര ല​ക്ഷ​ത്തോ​ളം യു​ക്രെ​നി​യ​ക്കാ​ർ​ക്ക് ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. ഇ​ത്ത​രം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ക​യും പോ​രാ​ട്ടം ന​ട​ത്തു​ക​യു​മാ​ണ് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ദൗ​ത്യം.

Related posts

Leave a Comment