ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ… ഭാര്യ അമ്പിളിദേവിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിത്യന്‍; കമന്റുകള്‍ കൂടിയപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ…

സീരിയല്‍ താരങ്ങളായ അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുയര്‍ത്തി അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ രംഗത്തെത്തിയതോടെ വിവാദവും ആരംഭിച്ചു. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോള്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആദ്യത്തെ കോലാഹലങ്ങളൊന്നുമില്ലാതെ ഇപ്പോള്‍ ഭാര്യ അമ്പിളിദേവിക്കൊപ്പം 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ആദിത്യന്‍. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്‍. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യന്‍ കുറിച്ചു.

താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങള്‍ പഴയതുപോലെ’, ’15 ഇയര്‍ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകള്‍. സ്വന്തം വിശേഷങ്ങളും അഭിപ്രായങ്ങളും ആദിത്യന്‍ ആരാധകരുമായി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

Related posts