കംപാർട്ട് മാറികയറുന്നതിനിടെ ത​ല​ശേ​രി​യി​ൽ ട്രെ​യി​നി​ന​ടി​യി​ൽപ്പെട്ട് വീ​ട്ട​മ്മ​യു​ടെ കാ​ൽപാദം അറ്റു; രക്ഷകരായി ​ആർപിഎ​ഫ്


ത​ല​ശേ​രി: ട്രെ​യി​നി​ൽ ക​യ​റ​വേ ട്രാ​ക്കി​ലേ​ക്കു വീ​ണ് ട്രെ​യി​നി​ന​ടി​യി​ൽപ്പെ​ട്ട നാ​ൽ​പ്പ​ത്തി​യേ​ഴു​കാ​രി​യു​ടെ കാ​ൽപാ​ദം അ​റ്റു. പ​യ്യാ​വൂ​ർ ക​രി​പ്പാ​ക്ക​ൽ മി​നി ജോ​സ​ഫി​ന്‍റെ (47) ഇ​ട​തു​കാ​ലി​ന്‍റെ പാ​ദ​മാ​ണ് അ​പ​ക​ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ 7.35 ന് ​ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.​

കു​ർ​ള എ​ക്സ്പ്ര​സി​ൽ തി​രൂ​രി​ലേ​ക്ക് പോ​കാ​നാ​ണ് മി​നി​യും കു​ടും​ബ​വും ത​ല​ശേ​രി​യി​ൽനി​ന്നു ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ആ​ദ്യം ക​യ​റി​യ എ​സി കം​പാ​ർ​ട്ടു​മെ​ന്‍റി​ൽനി​ന്നിറങ്ങി മ​റ്റൊ​രു കം​പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് മാ​റിക്കയ​റു​ന്ന​തി​നി​ട​യി​ലാ​ണ് മി​നി ട്രെ​യി​ന​ടി​യി​ൽപ്പെട്ട​ത്.

ഉ​ട​ൻ ആ​ർപിഎ​ഫ് മി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മിക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റി.

Related posts

Leave a Comment