ആ​ടു​ജീ​വി​തംത​ന്നെ​യെ​ന്നു തോ​ന്നി; ബ്ലെ​സി

ആ​ടു​ജീ​വി​തം ഷൂ​ട്ടിം​ഗി​നാ​യി രാ​ജ​സ്ഥാ​നി​ലെ​യും പ​ശ്ചി​മേ​ഷ്യ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​യും പ​ല മ​രു​ഭൂ​മി​ക​ളും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​നു​മ​തി​ക​ളും മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും മൂ​ലം ഷൂ​ട്ട് ന​ട​ന്നി​ല്ല. ഒ​ടു​വി​ലാ​ണ് 2019 ൽ ​ജോ​ർ​ദാ​ൻ മ​രു​ഭൂ​മി​യി​ൽ ഷൂ​ട്ട് തു​ട​ങ്ങു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള ക​ഥ​യാ​യ​തി​നാ​ൽ പ​ല ഷെ​ഡ്യൂ​ളു​ക​ളാ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്.

2020 ൽ ​ജോ​ർ​ദാ​നി​ലെ ഷൂ​ട്ടി​നി​ടെ​യാ​ണ് കോ​വി​ഡ് വ​രു​ന്ന​തും ഷൂ​ട്ടി​ംഗ് സം​ഘം 75 ദി​വ​സ​ത്തോ​ളം മ​രു​ഭൂ​മി​യി​ൽ കു​ടു​ങ്ങി​പ്പോ​കു​ന്ന​തും. അ​ന്നു ക​ഥാ​പാ​ത്ര​ത്തി​നാ​യി 35 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ച പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ന്നു. ഫോ​ൺ പോ​ലും കൃ​ത്യ​മാ​യി കി​ട്ടി​ല്ല.

മ​രു​ഭൂ​മി​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ളോ മ​നു​ഷ്യ​രോ വ​രു​ന്നി​ല്ല. ആ​ടു​ജീ​വി​തം ത​ന്നെ​യെ​ന്നു തോ​ന്നി​പ്പോ​യ കാ​ലം. 2022ലാ​ണ് പി​ന്നീ​ട് അ​വി​ടെ ഷൂ​ട്ടി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ്പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ ജോ​ലി​ക​ളി​ലാ​ണ്. -ബ്ലെ​സി

Related posts

Leave a Comment