അവനെ രക്ഷിക്കാന്‍ അഡ്വ ആളൂര്‍ എത്തും, പള്‍സര്‍ സുനിക്കായി കോടതിയിലെത്താന്‍ ആളൂര്‍ സമ്മതിച്ചതായി സൂചന

aloorകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് സൂചന. പോലീസിന്റെ കസ്റ്റഡി ആവശ്യത്തില്‍ പ്രതിക്ക് അനുകൂലമായി ആളൂര്‍ ഹാജരാകുമെന്നാണ് പറയുന്നത്. കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. വക്കാലത്ത് കിട്ടിയാല്‍ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആലുവ പോലീസ് ക്ലബില്‍ ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് പ്രതികളെ ആലുവ രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതോടെ പ്രതികളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് നേരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

 

Related posts