നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക്… ഇവര്‍ പശ്ചിമബംഗാളിലെ മീശമാധവന്മാരോ..? വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

മാ​വേ​ലി​ക്ക​ര:​ അ​ട​ഞ്ഞുകി​ട​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍.

പ​ശ്ചി​മബം​ഗാ​ള്‍ ബ​ശി​രാ​ത് ബാ​ബ്ല മ​ജേ​ര്‍​പു​ര ത​റി​ക്വി​ല്‍ ഗാ​സി (25), കൃ​ഷ്ണ​പു​ര്‍, ബി​ധാ​ന്‍ ന​ഗ​ര്‍ ഉ​ത്ത​ര്‍​പു​ര ഷാ​ഹി​ന്‍ മ​ണ്ഡ​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

26നു ​രാ​ത്രി ഒ​ന്നി​ന് എ​സ്‌.​ഐ വ​ര്‍​ഗീ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്ത​വേ​യാ​ണു സൈ​ക്കി​ളി​ലെ​ത്തി​യ പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

സ​ഞ്ചി​യി​ല്‍ നി​ന്നു നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക് എ​ന്നീ ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ചു​റ്റി​ക, ക​മ്പി തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി.

കു​ന്നം ന​മ്പ്യാ​ര്‍ വി​ല്ല​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ ത​ക​ര്‍​ത്തു പൂ​ജാ​മു​റി​യി​ല്‍ നി​ന്നു അ​പ​ഹ​രി​ച്ച​താ​ണു ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ന്നു പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.

പ്ര​തി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ന്നെ​ന്നു ഉ​റ​പ്പാ​ക്കി. വീ​ട്ടു​ട​മ​സ്ഥ​ന്‍ ഡ​ല്‍​ഹി​യി​ലാ​യ​തി​നാ​ല്‍ വീ​ട് അ​ട​ഞ്ഞുകി​ട​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ന്‍ ക​ണ്ണൂ​രി​നു പോ​യ സ​മ​യ​ത്താ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യു​ടെ ക​രാ​ര്‍ ജോ​ലി​ക്കാ​രാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment