കോട്ടയത്ത് നിന്ന് കാണാതാകുന്ന പെൺകുട്ടികൾ; ഇന്നലെ കാണാതായത്  നാലുപേരെ;  പോലീസ് അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ നാ​ലു യു​വ​തി​ക​ളെ കാ​ണാ​താ​യ​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽനി​ന്ന് മ​ദ്രാ​സി​ലേ​ക്ക് ജോ​ലി​ക്കു പോ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ട്ട​യം റെ​യി​ൽ​വേ സ​റ്റേ​ഷ​നി​ൽനിന്ന് ബ​ന്ധു​ക്ക​ളാ​ണ് യു​വ​തി​യെ മ​ദ്രാ​സി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. എ​ന്നാ​ൽ യു​വ​തി മ​ദ്രാ​സി​ൽ എ​ത്തി​യി​ല്ല. തു​ട​ർ​ന്നാ​ണ് ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി​യ​ത്. മ​ദ്രാ​സി​ലെ ടെ​ക്സ്റ്റൈ​ൽ ക​ന്പ​നി​യി​ലാ​ണ് യു​വ​തി​ക്ക് ജോ​ലി. അ​വി​ടു​ത്തെ സൂ​പ്പ​ർ​വൈ​സ​ർ​ക്കൊ​പ്പം പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്ന് മ​ദ്രാ​സി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​കും. പൊ​ൻ​കു​ന്ന​ത്തും ഇ​രാ​റ്റു​പേ​ട്ട​യി​ലും പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. ര​ണ്ടു​പെ​രെ​യും വീ​ട്ടി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. ക​റു​ക​ച്ചാ​ലി​ൽ നി​ന്ന് കാ​ണാ​താ​യ 21കാ​രി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. റാ​ന്നി സ്വ​ദേ​ശി​യാ​യ യു​വ​തി ന​ഴ്സിം​ഗ് കോ​ള​ജി​ൽ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു പോ​യ​താ​ണ്. യു​വ​തി​യെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts