സർക്കാർ ഉദ്യോഗസ്ഥന്‍റെ  വീ​ട്ടി​ൽനി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി;  നാലുപേ​ർ അ​റ​സ്റ്റി​ൽ; വിൽപനയ്ക്കായി തയാറാക്കിയ നിലയിലായിരുന്നു കഞ്ചാവ്

വൈ​ക്കം: വി​ൽ​പ​ന​യ്ക്കാ​യി പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ഫോ​റ​സ്റ്റ് വകുപ്പിലെ ക്ല​ർ​ക്കി​ന്‍റെ വീ​ട്ടി​ൽനി​ന്ന് പോ​ലീ​സ് റെ​യ്ഡി​ൽ പി​ടി​കൂ​ടി. ക്ല​ർ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി മൂ​ന്നാ​ർ ഫോ​റ​സ്റ്റ് ഓ​ഫീസി​ൽ ക്ല​ർ​ക്കാ​യ വൈ​ക്കം കാ​ര​യി​ൽ സ്വ​ദേ​ശി അ​മ​ലി(23)ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 40 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

അ​മ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഖി​ൽ (20) , വൈ​ക്കം ലി​ങ്ക് റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജി​ത്ത് (24), തോ​ട്ട​കം സ്വ​ദേ​ശി നി​ബി​ൻ (30), വൈ​ക്കം സ്വ​ദേ​ശി മി​ഥു​ൻ (20), ക​ല്ല​റ എ​ഴുമാം​തു​രു​ത്തു​സ്വ​ദേ​ശി അ​രു​ണ്‍ ( 24 ) എ​ന്നി​വ​രെ​യാ​ണ് എ​സ് ഐ ​എം.​എം.​മ​ഞ്ജു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​വ​രും വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫോ​റ​സ്റ്റി​ൽ ക്ല​ർ​ക്കാ​യ അ​മ​ലി​ന്‍റെ കാ​ര​യി​ലെ വീ​ട്ടി​ൽ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ ക​ഞ്ചാ​വ് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​സ് ഐ ​എം.​എം.​മ​ഞ്ജു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ ​എ​സ് ഐ ​കെ.​വി.​സ​ന്തോ​ഷ്, സി ​പി ഒ ​മാ​രാ​യ പി.​കെ.​അ​നീ​ഷ്, എ​ൻ.​എ​സ്.​സെ​യ്ഫു​ദ്ദീ​ൻ, മ​നീ​ഷ്, പി.​കെ.​ര​തീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘം വീ​ട് റെ​യ്ഡ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts