അ​വ​സാ​ന നി​മി​ഷം കൈ​യി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ തെ​ന്നി​മാ​റി​യ ച​രി​ത്രം എ​നി​ക്കു​ണ്ട്…! ലൂ​ക്ക​യു​ടെ ഓ​ർ​മ​ക​ളി​ൽ അ​ഹാ​ന

ടൊ​വി​നോ തോ​മ​സും അ​ഹാ​ന കൃ​ഷ്ണ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ലൂ​ക്ക. ചി​ത്രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ നി​ഹാ​രി​ക എ​ന്ന അ​ഹാ​ന​യു​ടെ ക​ഥാ​പാ​ത്ര​വും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഇ​പ്പോ​ൾ ചി​ത്ര​ത്തി​ലെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് ചി​ത്ര​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ളെ കു​റി​ച്ചു​ള്ള അ​ഹാ​ന​യു​ടെ കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, ഈ ​ദി​വ​സ​മാ​ണ് ഈ ​പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഞാ​നു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച​ത്. ഞാ​നു​ള്ള പോ​സ്റ്റ​റു​ക​ളി​ൽ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​ങ്ക​ര​മാ​യ​ത്. ഇ​പ്പോ​ഴും ഇ​ട​യ്ക്ക്, ഞാ​ൻ ഈ ​പോ​സ്റ്റ​റി​നെ ഉ​റ്റു​നോ​ക്കു​ക​യും അ​തി​ന്‍റെ മാ​ന്ത്രി​ക​ത​യേ​യും സൗ​ന്ദ​ര്യ​ത്തെ​യും കു​റി​ച്ച് ഓ​ർ​ക്കു​ക​യും ഇ​ത് സം​ഭ​വി​ച്ച​താ​ണോ എ​ന്ന് അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ നോ​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

കാ​ര​ണം, അ​വ​സാ​ന നി​മി​ഷം കൈ​യി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ തെ​ന്നി​മാ​റി​യ ച​രി​ത്രം എ​നി​ക്കു​ണ്ട്. ഇ​താ​യി​രു​ന്നി​ല്ല ആ​ദ്യം പു​റ​ത്തി​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ആ​ദ്യ പോ​സ്റ്റ​ർ. നി​ഹാ​രി​ക ഇ​ല്ലാ​തെ ലൂ​ക്ക മാ​ത്ര​മു​ള്ളൊ​രു പോ​സ്റ്റ​റാ​യി​രു​ന്നു ആ​ദ്യം പ്ലാ​ൻ ചെ​യ്ത​ത്.

ഈ ​ചി​ത്രം എ​ടു​ത്ത​പ്പോ​ൾ ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യും ഞാ​നും ഈ ​ചി​ത്ര​ത്തി​ൽ വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ക്കു​ക​യും ഇ​ഷ്ട​പ്പെ​ടു​ക​യും ഇ​ത് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ആ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സി​നി​മ​യു​മാ​യി നീ​തി​പു​ല​ർ​ത്തു​ന്ന ചി​ത്ര​മാ​ണെ​ന്നും ഞ​ങ്ങ​ൾ​ക്ക് തോ​ന്നി​യി​രു​ന്നു. ഇ​താ​വ​ണം ആ​ദ്യ​ത്തെ പോ​സ്റ്റ​ർ എ​ന്ന് ഞാ​നാ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പൗ​ലൊ കൊ​യ്ലോ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്, ന​മ്മ​ൾ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചാ​ൽ അ​ത് നേ​ടി​ത്ത​രാ​നാ​യി ലോ​കം മു​ഴു​വ​ൻ നി​ങ്ങ​ൾ​ക്കാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തും- അ​ഹാ​ന കു​റി​ച്ചു.

Related posts

Leave a Comment