അ​ഹി​ന്ദു​ക്ക​ൾ കയറി; ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ നട അടച്ച് ശു​ദ്ധി​ക്രി​യ ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഹി​ന്ദു​ക്ക​ൾ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ന​ട അ​ട​ച്ച് ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​വ​രി​ൽ അ​ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​ൽ​പ്പ​ശി ഉ​ത്സ​വം ന​ട​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തേ​ണ്ട ഉ​ത്സ​വ​ശ്രീ​ബ​ലി ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ർ​ത്തി​വ​ച്ചു. പ​രി​ഹാ​ര​പൂ​ജ​ക​ൾ​ക്ക് ശേ​ഷം ഉ​ത്സ​വ​ത്തി​ന്‍റെ മ​റ്റു ച​ട​ങ്ങു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ക്ഷേ​ത്ര​മാ​ണു ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം. അ​ഹി​ന്ദു​ക്ക​ൾ ക​യ​റി​യെ​ന്നു സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ജ​ക​ൾ നി​ർ​ത്തി പ​രി​ഹാ​ര​ക്രി​യ​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ത​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts