ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ പകപോക്കൽ; ഫി​റോ​സു​മാ​യി സം​വാ​ദ​ത്തി​നി​ല്ല, കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ങ്കി​ൽ നോ​ക്കാമെന്ന് കെ.​ടി.​ജ​ലീ​ൽ

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് ത​ങ്ങ​ളോ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ വ​ന്നാ​ൽ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ സം​വാ​ദം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ​ര​സ്യ​സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. അ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ത​ന്‍റെ ബ​ന്ധു അ​ദീ​ബി​ന്‍റെ യോ​ഗ്യ​ത​യി​ൽ സം​ശ​യ​മു​ള്ള​വ​ർ​ക്കു ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം​ഡി​യോ​ടു ചോ​ദി​ക്കാ​മെ​ന്നും ജ​ലീ​ൽ എ​ട​പ്പാ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

താ​നു​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​ന്ത്രി ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണു ഫി​റോ​സ് ജ​ലീ​ലി​നെ സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലു​ക​ളാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു.

Related posts