മുഖ്യന്‍റെ മനസറിയുന്ന മുൻ നിയമമന്ത്രി..! എ​ഐ കാ​മ​റ വി​വാ​ദ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​ന്‍ മുഖ്യമന്ത്രിക്ക് ​മന​സില്ലെ​ന്ന് എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യുടെ മൗനത്തെ ന്യാ​യീ​ക​രി​ച്ച് മു​ന്‍ എ.​കെ.​ബാ​ല​ന്‍. പദ്ധതിയിൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം പ്രതികരിച്ചു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി കി​ട്ടി​യ​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മെ​റി​റ്റി​ലേ​യ്ക്ക് ക​ട​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും എ.​കെ.​ബാ​ല​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.

പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി​യു​ണ്ടോ എ​ന്ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ഓ​രോ ദി​വ​സ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അതിന് മ​ന​സി​ല്ലെ​ന്നും എ.​കെ.​ബാ​ല​ന്‍ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ​യും വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ ഏ​തെ​ങ്കി​ലും ആ​രോ​പ​ണം ഇ​തു​വ​രെ തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എന്നും എ.​കെ.​ബാ​ല​ന്‍ ചോ​ദി​ച്ചു.

Related posts

Leave a Comment