അ​വി​ഹി​തം ചോ​ദ്യം ചെ​യ്ത​ ഭാ​ര്യ​യ്ക്ക് നേതാവിന്‍റെ വക ക്രൂരമർദനം; എല്ലാം സഹിച്ച് മടുത്ത യുവതി പാർട്ടിക്ക് പരാതിനൽകിയെങ്കിലും…

ആ​ല​പ്പു​ഴ: അ​വി​ഹി​ത​ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ൻ സി. ​ബാ​ബു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ആ​റ് മാ​സ​ത്തേ​യ്ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം സി​പി​എം കാ​യം​കു​ളം ഏ​രി​യ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നാ​ണ് ബി​പി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

മൂ​ന്ന് മാ​സം മു​ൻ​പ് ബി​പി​ന്‍റെ ഭാ​ര്യ മി​നി​സ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഗാ​ർ​ഹി​ക പീ​ഡ​ന​മ​ട​ക്കം ആ​രോ​പ​ണ​മു​ള്ള​താ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ഇ​ത് പൂ​ഴ്ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യി. ഇ​തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി .ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.

ഗാ​ർ​ഹി​ക പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​തി​നാ​ൽ ന​ട​പ​ടി വേ​ണ​മെ​ന്നു ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ഏ​രി​യാ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ബി​പി​നെ സ​സ്പെ​ന്‍റ് ചെ​യ്ത​ത്.

Related posts

Leave a Comment