ജയിച്ചാല്‍ ഒരു കുടുംബത്തില്‍ ഒരു വാഷിംഗ് മെഷീന്‍ ! സ്ഥാനാര്‍ഥി ഇക്കാര്യം ഉറപ്പു നല്‍കിയത് പരസ്യമായി തുണി അലക്കി;വീഡിയോ വൈറലാകുന്നു…

കേരളത്തെപ്പോലെ തന്നെ തെരഞ്ഞെടുപ്പ് ചൂടിലാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാടും. പ്രധാന പാര്‍ട്ടികളായ ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും സ്ഥാനാര്‍ത്ഥികള്‍ നാടുംകാടും ഇളക്കിയുള്ള പ്രചാരണത്തിലാണ്.

വിജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.

ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍. നാഗപട്ടിണം അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് തങ്ക കതിരവന്‍ ജനവിധി തേടുന്നത്.

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ എല്ലാ വീട്ടിലും ഓരോ വാഷിംഗ് മെഷീന്‍ നല്‍കും എന്നാണ് തങ്ക കതിരവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വാഗ്ദാനം താന്‍ തീര്‍ച്ചയായും പാലിക്കും എന്ന് തങ്ക കതിരവന്‍ പരസ്യമായി തുണി അലക്കിയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി തുണി അലക്കി പിഴിഞ്ഞ് മാറ്റുന്നതും ചുറ്റും കൂടി നിന്ന അണികള്‍ കൈയടിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.

Related posts

Leave a Comment