വിമാനത്താവളത്തിൽ മദ്യപിച്ചെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; എയർഏഷ്യ യാത്രക്കാരൻ അറസ്റ്റിൽ

വി​മാ​നത്താവളത്തിൽ ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ​ഗോ​വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത്.

സെ​പ്തം​ബ​ർ 13ന് ​വി​മാ​നം ഗോ​വ​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​നി​ൽ കു​മാ​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ ജീ​വ​ന​ക്കാ​രി​യു​ടെ കൈ​പി​ടി​ച്ച് ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ കു​മാ​റി​നെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് കൂട്ടിച്ചേർത്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​യാ​ൾ ജാ​മ്യ​ത്തി​ലാ​ണ്.

 

Related posts

Leave a Comment