കൈ​യി​ലെ പ​രി​ക്ക്; ഐ​ശ്വ​ര്യ റാ​യ് ശ​സ്ത്ര​ക്രി​യ​യ്ക്ക് ഒ​രു​ങ്ങു​ന്നു

ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ന്‍റെ 2024-ലെ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വേ​ഷ​ങ്ങ​ളും അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം മും​ബൈ​യി​ല്‍ തി​രി​ച്ചെ​ത്തി​യ ന​ടി അ​ടു​ത്ത​താ​യി കൈ​യി​ലെ പ​രി​ക്കി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​കാ​ന്‍ പോ​വു​ക​യാ​ണ്. ഐ​ശ്വ​ര്യ​യു​മാ​യു​ള്ള അ​ടു​ത്ത വൃ​ത്ത​ത്തെ ഉ​ദ്ധ​രി​ച്ച് ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി​യും മ​ക​ളും കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചെ​ത്തി​യ​ത്. ​ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് താ​രം കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​ത്. താ​ന്‍ ബ്രാ​ന്‍റ് അം​ബ​ഡി​റാ​യ ബ്രാ​ന്‍റി​ന്‍റെ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ലും ര​ണ്ട് ചി​ത്ര​ങ്ങ​ളു​ടെ സ്ക്രീ​നിം​ഗി​ലും പ​ങ്കെ​ടു​ക്കാ​നാ​ണ് ഐ​ശ്വ​ര്യ മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​ന്‍റെ​യൊ​പ്പം എ​ത്തി​യ​ത്.

മു​ന്‍​പ് കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ ജൂ​റി അം​ഗ​മാ​യി​രു​ന്നു ഐ​ശ്വ​ര്യ. എ​ല്ലാ വ​ര്‍​ഷ​വും കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി എ​ത്തു​ന്ന ബോ​ളി​വു​ഡ് താ​രം കൂ​ടി​യാ​ണ് ഐ​ശ്വ​ര്യ.

Aishwarya Rai Bachchan To Undergo A Surgery For Her Wrist Injury vvk

Cannes 2024: Queen Aishwarya Rai Bachchan sparkles on the red carpet in  black-white and gold - Entertainment News

Related posts

Leave a Comment