ഇ​ന്ത്യ ഇ​റാ​നൊ​പ്പം; ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ബ്രാ​ഹിം റെ​യ്സി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്കും; ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഇ​ന്ത്യ-​ഇ​റാ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും എ​ക്സി​ലൂ​ടെ മോ​ദി അ​റി​യി​ച്ചു. ഈ ​ദു:​ഖ​സ​മ​യ​ത്ത് ഇ​ന്ത്യ ഇ​റാ​നൊ​പ്പം നി​ൽ​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​ബ്രാ​ഹിം റെ​യ്സി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി അ​ട​ക്ക​മു​ള്ള​വ​രും ഈ ​ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​രും മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ പെ​ട്ടെ​ന്ന് ഇ​ടി​ച്ചി​റ​ക്കാ​ൻ കാ​ര​ണം.

Related posts

Leave a Comment