സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഷാ​പ്പി​ലെ​ത്തി; വാക്ക് ​ത​ർ​ക്ക​ത്തി​നി​ടെ കു​ട്ടാ​യി കു​ഴ​ഞ്ഞു​വി​ണ് മ​രി​ച്ചു; പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്ത് പോ​ലീ​സ്

ക​രി​മ​ണ്ണൂ​ർ: ക​ള്ളു​ഷാ​പ്പി​ലുണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രാ​ൾ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. ഉ​ടു​ന്പ​ന്നൂ​ർ ശേ​ഖ​ര​ത്ത്പാ​റ സ്വ​ദേ​ശി ക​പ്പി​ലി​ങ്ങാ​ട്ട് സ​ത്യ​നാ​ഥ​ൻ (കു​ട്ടാ​യി-45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഉ​ടു​ന്പ​ന്നൂ​ർ ഷാ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു.
സം​ഘ​ർ​ഷ​ത്തി​നി​ടെ സ​ത്യ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി . പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കുവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. മോ​ളി​യാ​ണ് സ​ത്യ​നാ​ഥ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: വി​ഷ്ണു, ജി​ഷ്ണു, അ​നു​പ്രി​യ.

Related posts

Leave a Comment