ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി! സ​തീ​ശ​ൻ പാ​ച്ചേ​നി​യ​ട​ക്കം 400 പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റമ്പില്‍ കേ​സ്

ത​ളി​പ്പ​റ​മ്പ്: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത നാ​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സം​ഘാ​ട​ക സ​മി​തി അ​ട​ക്ക​മു​ള്ള 400 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ പാ​ച്ചേ​നി, ജോ​ഷി ക​ണ്ട​ത്തി​ല്‍, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, വി. ​രാ​ഹു​ല്‍, രാ​ഹു​ല്‍​ദാ​മോ​ദ​ര​ന്‍, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, ബ​ക്കു അ​ഷ്‌​റ​ഫ്, ര​ജ​നി ര​മാ​ന​ന്ദ്, രാ​ജീ​വ​ന്‍ പ​ന​ങ്ങാ​ട്ടൂ​ര്‍, നി​സാ​ര്‍, ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍, മു​ര​ളി, സാ​മാ അ​ബ്ദു​ള്ള, ഇ​ര്‍​ഷാ​ദ്, ബി​നേ​ഷ് കു​മാ​ര്‍, ഇ.​ടി. രാ​ജീ​വ​ന്‍, മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, മ​നീ​ഷ്, പി. ​അ​ന​ന്ദ​കു​മാ​ര്‍, ര​വീ​ന്ദ്ര​ന്‍, വി​നോ​ദ് രാ​ഘ​വ​ന്‍, എ.​ഡി. ജ​നാ​ര്‍​ദ്ദ​ന​ന്‍, സി.​പി. അ​ബ്ദു​ള്ള, കെ.​ടി. അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍, സി.​പി. ജോ​ണ്‍ തു​ട​ങ്ങി​യ 26 ഓ​ളം പേ​ര​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. പ​ക​ര്‍​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​മ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ മ​റ്റെ​ങ്ങും കേ​സെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ മാ​ത്രം കേ​സെ​ട​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ രാ​ഷ്ട്രീ​യ ചായ്‌വാണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍ ആ​രോ​പി​ച്ചു.

ഈ ​ഒ​രു സം​ഭ​വ​ത്തോ​ടെ ത​ളി​പ്പ​റ​മ്പ് സി​ഐ​യു​ടെ രാ​ഷ്‌​ട്രീ​യ ചായ്‌വ് വ്യ​ക്ത​മാ​കു​ന്നു​വെ​ന്നും ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ മ​റ്റൊ​രു പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment