അയ്യപ്പൻ പട്ടാപ്പകൽ അകത്ത് കയറിയത് വീടിന്‍റെ വാതിൽ പൊളിച്ച്; സിസിടിവിയിലെ മോഷ്ടാവിന്‍റെ ദൃശ്യം നോക്കി  പ്രതിയെ കുടുക്കിയത് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽനി​ന്ന്

തൃ​പ്പൂ​ണി​ത്തു​റ: പ​ട്ടാ​പ്പ​ക​ൽ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി നീ​ലി​യ​നൂ​ർ ഗ്രാ​മം ഒ​റ്റ​വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ (43) നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് പിടികൂടിയത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട മോ​ഷ്ടാ​വിന്‍റെ രൂ​പ​സാ​ദൃ​ശ്യം നോ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ എ​ൻഎ​സ്എ​സ് കോ​ള​ജി​ന് സ​മീ​പം ഇ​ള​മ​ന റോ​ഡി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ആ​ന​ന്ദ് ഹെ​ഗ്ഡെ​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ർ​മ്മ നി​വാ​സി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ലാ​ണ് ഇ​യാ​ളെ തി​രു​ട്ട് ഗ്രാ​മ​ത്തി​ൽനി​ന്ന് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ആ​ന​ന്ദ് ഹെ​ഗ്ഡെ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ വി​ജ​യ ല​ക്ഷ്മി​യും ജോ​ലി​ക്കു പോ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തുക​ട​ന്ന് അ​ല​മാ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് പ​ന്ത്ര​ണ്ട് പ​വ​ൻ സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത​ത്.

പി​ടി​യി​ലാ​യ അ​യ്യ​പ്പ​ൻ ഇ​തി​ന് മു​ൻ​പ് 2014 ൽ കോ​ട്ട​യ​ത്ത് പാ​ലാ​യി​ലെ വീ​ട്ടി​ൽനി​ന്നും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ്.

Related posts

Leave a Comment