യു​വാ​വും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും മ​ല​മു​ക​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച മ​രി​ച്ച നി​ല​യി​ല്‍ ! തൂ​ങ്ങി​യ​ത് ഒ​രേ ഷാ​ളി​ല്‍…

ക​രു​മ​ല ചൂ​ര​ക്ക​ണ്ടി മ​ല​മു​ക​ളി​ല്‍ യു​വാ​വി​നെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യും മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

കി​നാ​ലൂ​ര്‍ പൂ​ള​ക്ക​ണ്ടി തൊ​ട്ട​ല്‍ മീ​ത്ത​ല്‍ പ​രേ​ത​നാ​യ അ​നി​ല്‍ കു​മാ​റി​ന്റെ മ​ക​ന്‍ അ​ഭി​ന​വ് (20), താ​മ​ര​ശ്ശേ​രി അ​ണ്ടോ​ണ പു​ല്ലോ​റ​ക്കു​ന്നു​മ്മ​ല്‍ ഗി​രീ​ഷ് ബാ​ബു​വി​ന്റെ മ​ക​ള്‍ ശ്രീ​ല​ക്ഷ്മി (15) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

താ​മ​ര​ശ്ശേ​രി കോ​ര​ങ്ങാ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​ല​ക്ഷ്മി. ശ്രീ​ല​ക്ഷ്മി​യെ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു.

കോ​ര​ങ്ങാ​ട് ച​പ്പാ​ത്തി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ന​വ്. മ​ര​ക്കൊ​മ്പി​ല്‍ തൂ​ക്കി​യി​ട്ട ഷാ​ളി​ന്റെ ര​ണ്ട​റ്റ​ത്താ​യാ​ണു ഇ​രു​വ​രും തൂ​ങ്ങി​മ​രി​ച്ച​ത്.

അ​ഭി​ന​വും ശ്രീ​ല​ക്ഷ്മി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

അ​ഭി​ന​വി​ന്റെ അ​മ്മ വ​ത്സ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ഭി​ന​ന്ദ്, അ​ഭി​നാ​ഥ്. ശ്രീ​ല​ക്ഷ്മി​യു​ടെ അ​മ്മ ബീ​ന. സ​ഹോ​ദ​ര​ന്‍: വൈ​ഷ്ണ​വ്

Related posts

Leave a Comment