യോഗി ‘യോഗ്യൻ’! ഉത്തർപ്രദേശ് വീണ്ടും കീഴടക്കി ബിജെപി; പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു; പ്രതീക്ഷിച്ചു, പക്ഷേ അതും പോയി കിട്ടി….

നിയാസ് മുസ്തഫ

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, മ​ണി​പ്പു​ർ, ഗോ​വ എ​ന്നീ അ​ഞ്ചു​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫലം പുറത്തു വരുന്പോൾ (രാവിലെ 11മണി വരെയുള്ളത്) പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മേൽക്കൈ.

സമാജ് വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി മറികടന്ന് ഉത്തർ പ്രദേശിൽ ബിജെപി മുന്നിലെത്തി തുടർഭരണം ഉറപ്പിച്ചു.

സമാജ് വാദി പാർട്ടിയും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ച പ്പെടുത്തി. ബിഎസ്പിക്ക് കോട്ടം തട്ടി. കോൺഗ്രസ് യുപിയി ൽ പഞ്ചറായി.

പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു

പഞ്ചാബിൽ കോൺഗ്രസിലെ തമ്മിലടി കാരണം തുടർഭരണം എന്ന അവരുടെ ആഗ്രഹം പൂവണിഞ്ഞില്ല.

ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് പഞ്ചാബിൽ നടത്തി യിരിക്കുന്നത്. ഡൽഹിക്ക് പുറത്തേക്ക് ആദ്യമായാണ് ആം ആദ്മി ഭരണത്തിലെത്തുന്നത്.

കേന്ദ്രസർക്കാരിനെതിരേയുള്ള കർഷക രോഷം ഇവിടെ ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തിരിക്കുകയാണ്.

ഇതോ ടൊപ്പം കോൺഗ്രസ് ഭരണ വിരുദ്ധ വികാരവും ആംആദ്മി പാർട്ടി മുതലാക്കിയിരിക്കുന്നു.

പ്രതീക്ഷിച്ചു, പക്ഷേ അതും പോയി കിട്ടി

തെര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു വ​രു​ന്ന​തി​ന് മു​ന്പു ത​ന്നെ ഭരണത്തിലെത്തുമെന്ന അമിത പ്രതീക്ഷയിൽ കോൺഗ്രസ് നടത്തിയ രാഷ്‌‌ട്രീയ നീക്കം ഗോവയിൽ വെറുതെയായി.

ഭരണം കിട്ടുമെന്ന് ഉറപ്പിച്ച കോൺഗ്രസ് ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി​യിരുന്നു.

ഇന്ന് വൈ​കു​ന്നേ​രം മൂന്നു മ​ണി​ക്കാ​ണ് ഗ​വ​ർ​ണ​ർ പി​ എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി​യി​രുന്ന​ത്.

എ​ന്നാ​ൽ തെരഞ്ഞെടുപ്പ് ഫലം പൂർണമായി വരാത്തതിനാൽ ഗ​വ​ർ​ണ​ർ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

ഗോവയിൽ 2017ൽ സംഭവിച്ച കൈപ്പിഴ ഇത്തവണ ആവർത്തി ക്കരുതെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ഇങ്ങനെ ചെയ്തത്.

40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​ൻ വേ​ണ്ട​ത് 21 സീ​റ്റു​ക​ളാ​ണ്.

ഇ​ന്ത്യ ടു​ഡേ, ടൈം​സ് നൗ ​എ​ക്സി​റ്റ് പോ​ളു​ക​ൾ കോ​ണ്‍​ഗ്ര​സ് ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കും എ​ന്ന് പ്ര​വ​ചി​ച്ചി​രുന്നു.

2017ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യി​രു​ന്നി​ട്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ചെ​റി​യ പാ​ർ​ട്ടി​ക​ളെ ഒ​പ്പം​നി​ർ​ത്തി ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ബ​ദ്ധം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ന്നേ നടത്തുന്ന ഒ​രു​ക്ക​ങ്ങ​ളുടെ ഭാഗമായി ട്ടായിരുന്നു ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുന്നത്.

കേവല ഭൂരിപക്ഷത്തിൽ എത്തിയാൽ ഒരു നിമിഷം വൈകാതെ സർക്കാരുണ്ടാക്കാനായിരുന്നു കോൺ ഗ്രസ് തീരുമാനം.

എന്നാൽ കോൺഗ്രസിന്‍റെ എല്ലാ സ്വപ്നങ്ങളും വെറുമൊരു മോഹമായി മാത്രം മാറുകയാണ്. ബിജെപി ഗോവയിൽ മുന്നി ട്ടുനിൽക്കുന്നു.

ഉത്തരാഖണ്ഡിലും മണിപ്പുരിലും

ഗോവ കഴിഞ്ഞാൽ ഭരണത്തിലെത്തുമെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ അവിടെയും ബിജെപി മുന്നിട്ടു നിൽക്കുന്നു.

ബിജെപിക്ക് ഇവിടെ തുടർ ഭരണം ലഭിച്ചിരിക്കുന്നു. മണിപ്പുരിലും ബിജെപി മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുന്നു.

Related posts

Leave a Comment