സ​മീ​പ വീ​ട്ടി​ലെ മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങു​വാ​ൻ സാ​ധാ​ര​ണ എ​ത്താ​റു​ള്ള അ​ജി​ത​ അന്ന് വന്നില്ല! ​വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് ചെ​ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ കണ്ടത്…

ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ പാ​തി​ര​പ്പ​ള്ളി പാ​ട്ടു​കു​ളം വ​ട​ക്ക​ത്തു വീ​ട്ടി​ൽ പ​പ്പ​ന്‍റെ മ​ക​ൻ ര​ജി​കു​മാ​ർ(47), ഇ​യാ​ളു​ടെ ഭാ​ര്യ അ​ജി​ത​കു​മാ​രി(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

പാ​തി​ര​പ്പ​ള്ളി​യി​ലെ വ​ർ​ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ര​ജി​കു​മാ​ർ. കോ​വി​ഡി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​മാ​യ​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​രി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു ര​ജി​കു​മാ​ർ സൈ​ക്കി​ളി​ൽ പോ​യ​താ​യി അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു.

എ​ന്നാ​ൽ വൈ​കു​ന്നേ​രം സ​മീ​പ വീ​ട്ടി​ലെ മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങു​വാ​ൻ സാ​ധാ​ര​ണ എ​ത്താ​റു​ള്ള അ​ജി​ത​യെ കാ​ണാ​ത്ത​തി​നാ​ൽ അ​യ​ൽ​വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് ചെ​ന്നെ​ങ്കി​ലും വാ​തി​ൽ അ​ട​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ര​ജി​കു​മാ​ർ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നെ​ങ്കി​ലും അ​ടു​ത്ത മു​റി​യി​ൽ അ​ജി​ത​യെ​യും ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടു.

പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ഇ​രു​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ത്മ​ഹ​ത്യ​കു​റു​പ്പ് ഒ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment