തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്…! 12 കോ​ടി അ​ടി​ച്ച​ത് സെ​യ്ത​ല​വി​ക്ക​ല്ല, സു​ഹൃ​ത്തു​ക്ക​ൾ പ​റ്റി​യ്ക്കു​ക​യാ​യി​രു​ന്നു; ആ ​ഭാ​ഗ്യ​വാ​ന്‍ കൊ​ച്ചി​ക്കാ​ര​ന്‍

കൊ​ച്ചി: വീണ്ടും ട്വിസ്റ്റ്.. കേ​ര​ളം തി​ര​യു​ന്ന ആ ​ഭാ​ഗ്യ​വാ​നെ ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി. തൃ​പ്പൂ​ണി​ത്തു​റ മ​ര​ട് സ്വ​ദേ​ശി ജ​യ​പാ​ല​ൻ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​ക്കാ​ണ് തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി അ​ടി​ച്ച​ത്.

ഈ ​മാ​സം പ​ത്തി​നാ​ണ് ജ​യ​പാ​ല​ൻ ടി​ക്ക​റ്റെ​ടു​ത്ത​ത്. ലോ​ട്ട​റി ടി​ക്ക​റ്റ് കാ​ന​റ ബാ​ങ്കി​ൽ കൈ​മാ​റി.

നേ​ര​ത്തെ ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സെ​യ്ത​ല​വി​ക്കാ​ണ് 12 കോ​ടി അ​ടി​ച്ച​തെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ഴി​ക്കോ​ടു​ള്ള സു​ഹൃ​ത്താ​ണ് സെ​യ്ത​ല​വി​ക്ക് വേ​ണ്ടി ടി​ക്ക​റ്റെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ സെ​യ്ത​ല​വി​യെ സു​ഹൃ​ത്തു​ക്ക​ൾ പ​റ്റി​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മെ​ന്ന് ഞാ​യ​റാ​ഴ്ച ത​ന്നെ സ്ഥി​രീ​ക​ര​ണം വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​രെ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Related posts

Leave a Comment