ഗൂ​ഗി​ൾ ഫോ​ണി​ൽ എ​ടു​ത്ത ഫോ​ട്ടോ​ക​ൾ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു; അ​ജ്‌​മ​ലി​ന് ല​ഭി​ച്ച​ത് 83,000 രൂ​പ​യു​ടെ ഫോ​ൺ

മു​ക്കം: ത​ന്‍റെ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കൊ​ടി​യ​ത്തൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ ഒ​രി​ക്ക​ലും ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല ഗൂ​ഗി​ള്‍ ത​ന്നെ ഇ​ത്ര​യ​ധി​കം അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന്. പ്ര​കൃ​തി​യോ​ടും പ​രി​സ്ഥിതി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളോ​ടും ഏ​റെ താ​ൽ​പ​ര്യ​മു​ള്ള അ​ജ്‌​മ​ൽ ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ല്‍ ഫോ​ണി​ലും പി​ന്നീ​ട് ഉ​പ​യോ​ഗി​ച്ച വ​ണ്‍​പ്ല​സ് മൊ​ബൈ​ൽ ഫോ​ണി​ലും എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ്
ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഗൂ​ഗി​ള്‍ പി​ക്സ​ല്‍ ഹാ​ഷ്ടാ​ഗി​ല്‍ പ​ബ്ലി​ഷ് ചെ​യ്ത​ത്.

എ​ടു​ത്ത ഫോ​ട്ടോ​ക​ള്‍ ഇ​ഷ്ട​പ്പെ​ട്ട ഗൂ​ഗി​ള്‍ അം​ഗ​ങ്ങ​ൾ അ​ജ്‌​മ​ലി​നെ വി​ളി​ച്ച് ഒ​റി​ജി​ന​ല്‍ ഫോ​ട്ടോ​ക​ള്‍ അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോ കി​ട്ടി​യ​തോ​ടെ അ​ജ്മ​ലി​ന്‍റെ അ​ഡ്ര​സ് വാ​ങ്ങി​യ ഗൂ​ഗി​ള്‍​പ്ര​വ​ർ​ത്ത​ക​ർ അ​ജ്മ​ലി​ന് ഒ​രു സ​ര്‍​പ്രൈ​സ് ത​രു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​സ​ർ​പ്രൈ​സ് അ​ജ്മ​ലി​നെ തേ​ടി​യെ​ത്തി​യ​ത്. ഗി​ഫ്റ്റ്പാ​ക്ക് ല​ഭി​ച്ച അ​ജ്മ​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു.83000 രൂ​പ വി​ല​യു​ള്ള അ​ടു​ത്ത ആ​ഴ്ച പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഗൂ​ഗി​ൾ പി​ക്സ​ൽ 3 എ​ക്സ് എ​ൽ സ്മാ​ര്‍​ട്ട് ഫോ​ണാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ഗൂ​ഗി​ല്‍ ത​ന്‍റെ ഫോ​ട്ടോ​ക​ളെ അം​ഗീ​ക​രി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഈ ​യു​വാ​വ്.

പ്രൊ​ഫ​ഷ​ണ​ലാ​യി ഫോ​ട്ടോ​ഗ്രാ​ഫി പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഒ​രു പ്രൊ​ഫ​ഷ​ണ​ലി​നെ വെ​ല്ലു​ന്ന ഫോ​ട്ടോ​ക​ളാ​ണ് അ​ജ്‌​മ​ലി​ന്‍റെ​ത്. യാ​ത്ര​ചെ​യ്യാ​നും പ്ര​കൃ​തി​യും അ​തി​ലെ വ​സ്തു​ക്ക​ളും ഒ​പ്പി​യെ​ടു​ക്കാ​നും അ​തീ​വ ത​ല്‍​പ​ര​നാ​ണ് ഈ ​സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി .

കു​റ്റി​ക്കാ​ട്ടൂ​ര്‍ എ ​ഡ​ബ്ല്യൂ എ​ച്ച് കോ​ളേ​ജി​ല്‍ നി​ന്ന് മെ​ക്കാ​നി​ക്കി​ല്‍ പോ​ളി ‌ ബി​രു​ദം നേ​ടി​യ അ​ജ്മ​ല്‍ ഇ​പ്പോ​ള്‍ ചെ​ന്നൈ ടി ​വി​എ​സ് ക​മ്പ​നി യി​ൽ ട്രെ​യി​നി​യാ​ണ്. കാ​രാ​ട്ട് മു​ഹ​മ്മ​ദ്- സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ജ്‌​മ​ൽ. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ദു​രു​പ​യോ​ഗം മൂ​ലം നി​ര​വ​ധി ദു​ര​ന്ത​ങ്ങ​ൾ നി​ത്യ​വും കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​ക്ക് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ് അ​ജ്മ​ലി​നെ തേ​ടി​യെ​ത്തി​യ ഈ ​അം​ഗീ​കാ​രം .

Related posts