കരിപ്പൂരിൽ 44 കോ​ടി​യു​ടെ ല​ഹ​രിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ത്ത​ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 44 കോ​ടി​യു​ടെ കൊ​ക്കെ​യ്‌​നും ഹെ​റോ​യി​നും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം യു​പി​യി​ലേ​ക്ക്.

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ (ഡി​ആ​ര്‍​ഐ) കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കെ​നി​യ​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഉ​ത്ത​ര​പ്ര​ദേ​ശ് മു​സാ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജീ​വ് കു​മാ​റി​നെ (27) അ​റ​സ്റ്റ് ചെ​യ്ത​ത്.

3.49 കി​ലോ​ഗ്രാം കൊ​ക്കെ​യ്‌​നും 1.296 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു യു​പി​യി​ലെ ഡി​ആ​ര്‍​ഐ യൂ​ണി​റ്റി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഇ​യാ​ള്‍ ഇ​ട​പെ​ട്ട മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​വി​ടെ​നി​ന്ന് ശേ​ഖ​രി​ക്കും. ഇ​യാ​ളു​ടെ നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കും.

ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ന്നി​ലേ​റെ ആ​ളു​ക​ള്‍ ഇ​തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.


രാ​ജ്യ​ത്തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കൊ​ക്കെ​യ്ന്‍, ഹെ​റോ​യി​ന്‍ അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ത്തു​ന്ന​ത് പു​തു​മ​യു​ള്ള​ത​ല്ലെ​ങ്കി​ലും ക​രി​പ്പൂ​രി​ല്‍ ഇ​ത്ര​യേ​റെ ല​ഹ​രി​വ​സ​തു​ക്ക​ള്‍ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്.

മും​ബൈ, ബം​ഗ​ളു​രു, ചെ​ന്നൈ, കോ​ല്‍​ക്കൊ​ത്ത, ഡ​ല്‍​ഹി തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ള്‍ ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കു​ള്ള​താ​ണെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment