ചാൻസ് ചോദിക്കുന്നുവെന്ന് വെച്ചാൽ അ​വ​രു​ടെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ ഒ​രു അ​വ​സ​രം ത​രൂ​എന്നാണെന്ന് അജു വർഗീസ്

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ലാ​ല്‍ ജോ​സ് എ​ന്നി​വ​രോ​ട് എ​ട്ടു വ​ര്‍​ഷ​മാ​യി ഞാ​ന്‍ ചാ​ന്‍​സ് ചോ​ദി​ക്കു​ന്നു. അ​വ​ര്‍ മ​നഃ​പൂ​ര്‍​വം എ​നി​ക്ക് റോ​ള്‍ ത​രാ​ത്ത​ത​ല്ല. എ​നി​ക്ക് പ​റ്റി​യ റോ​ളു​ക​ള്‍ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ്.

എ​ന്നു പ​റ​ഞ്ഞ് ഞാ​ന്‍ ചാ​ന്‍​സ് ചോ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തി​ല്ല, ഇ​നി​യും തു​ട​രും. അ​ന്‍​വ​ര്‍ റ​ഷീ​ദ്, ആ​ഷി​ഖ് അ​ബു എ​ന്നി​വ​രോ​ടൊ​ക്കെ ചാ​ന്‍​സ് ചോ​ദി​ച്ചി​ട്ടു​ണ്ട്.

ചാ​ന്‍​സ് ചോ​ദി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് മ​ടി​യി​ല്ല. ഞാ​ന്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ പോ​യി കാ​ശു ത​രു​മോ എ​ന്ന​ല്ല ചോ​ദി​ക്കു​ന്ന​ത്, അ​വ​രു​ടെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ ഒ​രു അ​വ​സ​രം ത​രൂ​വെ​ന്നാ​ണ്.

ഇ​തി​ഹാ​സ ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യ മ​മ്മൂ​ട്ടി പോ​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്, സി​നി​മ​യ്ക്ക് ന​മ്മ​ളെ ആ​വ​ശ്യ​മി​ല്ല, ന​മു​ക്കാ​ണ് സി​നി​മ ആ​വ​ശ്യ​മെ​ന്ന്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ല്ലാ ദി​വ​സ​വും ചാ​ന്‍​സ് ചോ​ദി​ച്ചി​രി​ക്ക​ണം. -അ​ജു വ​ർ​ഗീ​സ്

Related posts

Leave a Comment