ഇ​ന്ത്യ​ക്കാ​രു​ടെ അ​റ​സ്റ്റ്: കാ​ന​ഡ ശ​ക്ത​മാ​യ നി​യ​മ​വാ​ഴ്ച​യു​ള്ള രാ​ജ്യ​മെ​ന്നു ജ​സ്റ്റി​ൻ ട്രൂ​ഡോ

ഒ​ട്ടാ​വ: കാ​ന​ഡ ശ​ക്ത​മാ​യ നി​യ​മ​വാ​ഴ്ച​യു​ള്ള രാ​ജ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി. ശ​ക്ത​വും സ്വ​ത​ന്ത്ര​വു​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു പ്ര​തി​ബ​ദ്ധ​ത​യും നി​യ​മ​വാ​ഴ്ച​യു​മു​ള്ള രാ​ജ്യ​മാ​ണു കാ​ന​ഡ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രി​ൽ പ​രി​മി​ത​പ്പെ​ടു​ത്താ​തെ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ജ്ജ​ർ വ​ധ​ത്തോ​ടെ ത​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് കാ​ന​ഡ​യി​ലെ സി​ക്ക് വി​ഭാ​ഗം ക​രു​തു​ന്നു.

സു​ര​ക്ഷി​ത​മാ​യും ഭ​യ​മി​ല്ലാ​തെ​യും വി​വേ​ച​ന​മി​ല്ലാ​തെ​യും ജീ​വി​ക്കാ​നാ​കു​ക​യെ​ന്ന​ത് എ​ല്ലാ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​മാ​ണ്’’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ജ്ജ​ർ​വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്കു പ​ങ്കു​ണ്ടെ​ന്നു ജ​സ്റ്റി​ൻ ട്രൂ​ഡോ 2023 സെ​പ്റ്റം​ബ​റി​ൽ പ​റ​ഞ്ഞ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment