വല്ലാത്തൊരു മറുപടിയായിപ്പോയ്..! മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ  പൊ​തു​വി​കാ​രം ശ​രി​യാ​യാ​ൽ ശ​ശീ​ന്ദ്ര​ന് മ​ട​ങ്ങി​വ​രാ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ഫോ​ൺ കെ​ണി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി രാ​ജി​വ​ച്ച എ.​കെ.​ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ്ഥാ​നം തി​രി​കെ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ സി​പി​എ​മ്മി​ൽ ധാ​ര​ണ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പൊ​തു​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം.

നേ​ര​ത്തെ ശ​ശീ​ന്ദ്ര​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ലെ മ​റ്റു നേ​താ​ക്ക​ളു​മാ​യി ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും വൈ​ക്കം വി​ശ്വ​ൻ പ​റ​ഞ്ഞി​രു​ന്നു. ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ​ഭ​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണു മ​ട​ങ്ങി​വ​ര​വി​നു വ​ഴി തെ​ളി​ഞ്ഞ​ത്. ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യാ​ല്‍ അ​ടു​ത്ത ഇ​ട​തു​മു​ന്ന​ണി യോ​ഗം ശ​ശീ​ന്ദ്ര​ന് അ​നു​മ​തി ന​ല്‍​കും. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യ​തോ​ടെ ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​റി​യി​ച്ചി​രു​ന്നു. മ​ന്ത്രി​യി​ല്ലാ​തി​രി​ക്കു​ക എ​ന്ന സാ​ഹ​ച​ര്യം ഏ​തു​വി​ധേ​ന​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും താ​ൽ​പ​ര്യം.

Related posts