മൂലവട്ടം: അഖില കേരള ചേരമർ ഹിന്ദു മഹാസഭ നാട്ടകം 4-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാത്മാ’ അയ്യൻ കാളി ഗുരുദേവൻ്റെ 162-ാമത് ജന്മ നക്ഷത്ര മഹോൽസവത്തോട് അനുബന്ധിച്ച് നടത്തിയ സംസ്കാരിക സമ്മേളനം അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും, ഗവൺമെന്റിൻ്റെ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന എല്ലാമേഖലയിലും സംവരണതത്വം പാലിക്കണമെന്ന നിയമം ലംഘിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് രാജീവ്, സനീഷ് കൃഷ്ണൻ, ബാബു നെല്ലിക്കുന്ന്, രാജേഷ് വള്ളിക്കാട് , രമ്യാമോൾ എം.എസ് , പി. വിശ്വംഭരൻ , കെ.യു രഘു, . കെ . രാജു, നിഷാദ് ഗോപാൽ, ബി. മനോജ് , മനോജ് കുമാർ കെ.പി. റജിമോൾ ഷാജി, ഷൈനു മോഹനൻ എന്നിവർ സംസാരിച്ചു