സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ വേ​ട്ട​! ന​ട​ന്ന​ത് 300 കോ​ടി​യു​ടെ ല​ഹ​രി​വേ​ട്ട; നീ​ക്ക​ങ്ങ​ള്‍, ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​…

കൊ​ച്ചി: നാ​വി​ക​സേ​ന​യും കോ​സ്റ്റു​ഗാ​ര്‍​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ല്‍ എ​കെ 47 തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ഹെ​റോ​യി​നും പി​ടി​കൂ​ടി​യ​തു ശ്രീ​ല​ങ്ക​ന്‍ ബോ​ട്ടു​ക​ളി​ല്‍​നി​ന്നെ​ന്നു വി​വ​രം.

കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദീ​പി​ലെ മി​നി​ക്കോ​യി ദ്വീ​പി​ന് 90 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ള്‍ അ​ട​ങ്ങി​യ മൂ​ന്നു ബോ​ട്ടു​ക​ള്‍ ദ്വീ​പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ സേ​ന​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

5 എ​കെ 47 തോ​ക്കു​ക​ളും 1,000 വെ​ടി​യു​ണ്ട​ക​ളും 300 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​ണു പി​ടി​കൂ​ടി​യ​ത്‌.

സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ വേ​ട്ട​യാ​ണി​ത്.

കി​ലോ​യ്ക്ക് ഒ​രു കോ​ടി രൂ​പ വി​ല​യു​ണ്ട് ഈ ​മ​യ​ക്കു​മ​രു​ന്ന​തി​ന്. അ​ങ്ങ​നെ വ​രു​ന്പോ​ൾ 300 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു ല​ഹ​രി​മ​രു​ന്നു പു​റ​ങ്ക​ട​ലി​ലെ​ത്തി​ച്ചു ക​പ്പ​ലു​ക​ളി​ലേ​ക്കു കൈ​മാ​റാ​ന്‍ കാ​ത്തു​കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​തെ​ന്നാ​ണു സൂ​ച​ന.

എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബോ​ട്ടു​ക​ള്‍ കേ​ര​ള തീ​ര​ത്തോ​ട് അ​ടു​പ്പി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഡോ​ണി​യ​ര്‍ വി​മാ​നം ഒ​രാ​ഴ്ച​യാ​യി നി​രീ​ക്ഷി​ച്ച ഏ​ഴ് ബോ​ട്ടു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​മാ​ണു സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു നാ​വി​ക​സേ​ന അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു നീ​ക്ക​ങ്ങ​ള്‍. ഏ​തെ​ങ്കി​ലും ക​ര​യി​ലെ​ത്തി​ച്ചു ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​കും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക​യെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു.

ബോ​ട്ടി​ല്‍ എ​ത്ര പേ​രു​ണ്ടെ​ന്നോ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ ത​ന്നെ​യാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യി​ല്ല.

മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും നാ​വി​ക​സേ​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച​യും സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ മി​നി​ക്കോ​യി ദ്വീ​പി​ന് അ​ടു​ത്തു​നി​ന്ന് ശ്രീ​ല​ങ്ക​ന്‍ ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര​സം​ര​ക്ഷ​ണ സേ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment