വന്ദേമാതരം, ജയ് ഭാരത് മാതാ! മാതൃദിനത്തില്‍ അമ്മയുടെ ചിത്രത്തിന് പകരം ഗോമാതാവിന് ആദരവര്‍പ്പിച്ച് അരുന്ധതി; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

മേയ് 13 ഞായറാഴ്ചത്തെ മാതൃദിനത്തില്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ സോഷ്യല്‍മീഡിയയിലുടനീളം തങ്ങളുടെ അമ്മമാരോടൊപ്പമുള്ള ചിത്രങ്ങളാണ് ഓരോരുത്തരും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്.

അമ്മമാരെ പുകഴ്ത്തിയും അവര്‍ തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് വാചാലരായും ധാരാളം സെലിബ്രിറ്റികളും രംഗത്തെത്തുകയുണ്ടായി. ചുരുക്കം ചിലര്‍ മാതൃദിനത്തില്‍ മാത്രം അമ്മമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചും രംഗത്തെത്തുകയുണ്ടായി.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പോസ്റ്റാണ് നടിയും സോഷ്യല്‍ ആക്ടിവ്‌സ്റ്റുമായ അരുന്ധതി ഇട്ടത്. സ്വന്തം അമ്മയുടെ ചിത്രത്തിന് പകരം ഗോമാതാവിന് ആദരമര്‍പ്പിക്കുന്ന ഒരു ചിത്രമാണ് അരുന്ധതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അരുന്ധതിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. എന്നാല്‍ പോസ്റ്റിനെയും അരുന്ധതിയെയും ട്രോളിയും ധാരാളം ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

Related posts