ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: ആലപ്പുഴ ജി​ല്ല​യി​ൽ 26 കോ​ടി​യു​ടെ ന​ഷ്ടം;  ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 87 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു

ആ​ല​പ്പു​ഴ: ചു​ഴ​ലി കൊ​ടു​ങ്കാ​റ്റും തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​യും മൂ​ലം ജി​ല്ല​യി​ൽ 26.38 കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് റ​വ​ന്യു വ​കു​പ്പ്. ക​ട​ൽ​ഭി​ത്തി​ക​ൾ ത​ക​ർ​ന്നാ​ണ് ന​ഷ്ട​മേ​റെ​യും. ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ൽ​ഭി​ത്തി​ക​ൾ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന​തു​മൂ​ലം 22 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

വ​ള്ള​വും വ​ല​യും ന​ഷ്ട​പ്പെ​ട്ട ഇ​ന​ത്തി​ൽ ഒ​ന്ന​ര കോ​ടി​യും കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ 73 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ച്ച വ​ക​യി​ൽ ഒ​രു കോ​ടി 77 ല​ക്ഷ​വും ന​ഷ്ട​മു​ണ്ട്. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 87 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം മൂ​ലം കൂ​ടു​ത​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്. റോ​ഡു​ക​ൾ ത​ക​ർ​ന്ന ഇ​ന​ത്തി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ട്.

സൗ​ജ​ന്യ റേ​ഷ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി 40 ല​ക്ഷ​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റ്റി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നും മ​റ്റും ക​ഐ​സ്ഇ​ബി​യ്ക്ക് 18 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ശേ​ഖ​രി​ച്ച ക​ണ​ക്ക് ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ ജി​ല്ലാ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ റൂ​മി​ന് കൈ​മാ​റി. ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി ക​ണ​ക്കു​ക​ൾ ന​ൽ​കി​യ​ത്.

ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വകുപ്പ് ക​ര​യി​ലേ​ക്കെ​ത്തി​ക്കു​ന്നു
ആ​ല​പ്പു​ഴ: കാ​യം​കു​ളം പൊ​ഴി​ക്ക് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വ​കു​പ്പ് ക​ര​യി​ലേ​ക്കെ​ത്തി​ക്കു​ന്നു. ഇ​ന്ന രാ​വി​ലെ​യോ​ടെ ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി ക​ണ്ട വ​ള്ള​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ച് തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related posts